പാലക്കുന്ന്: ആറാട്ടുകടവ്- കണ്ണംകുളം രക്തേശ്വരി ക്ഷേത്രത്തില്‍ കളിയാട്ട ഉത്സവം 21 നും 22 നും നടക്കും. 21 ന് രാവിലെ ഗണപതി ഹോമവും അരിത്രാവലും. സന്ധ്യയ്ക്ക് തെയ്യം കൊടുക്കലും 6.30 ന് തെയ്യങ്ങളുടെ തിടങ്ങലും. 7ന് കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജന. 8.30 ന് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റം. 9.45 ന് കലാമണ്ഡലം അനുപിന്റെ ചാക്യാര്‍കൂത്ത്. 22 ന് 10 ന് വിഷ്ണു മൂര്‍ത്തി തെയ്യവും 2ന് രക്തേശ്വരി തെയ്യവും തുടര്‍ന്ന് ഗുളികനും അരങ്ങിലെത്തും. 6ന് വിളക്കിലരിയോടെ സമാപനം. തുലാഭാര സമര്‍പ്പണം ചെയ്യേണ്ടവര്‍ മുന്‍കൂട്ടി അറിയിക്കണം. 9526294303.