കുണ്ടംകുഴി : ചേടിക്കുണ്ട് മുഹ്യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടന്ന് വരാറുള്ള റാത്തീബ് മജ്‌ലിസും മതപ്രഭാഷണവും ചേടിക്കുണ്ട് ഗൗസിയ്യ നഗറില്‍ ഇന്ന് ആരംഭിക്കും. വൈകുന്നേരം 6:30ന് ജമാഅത്ത് പ്രസിഡന്റ് കെ.കെ അബ്ബാസിന്റെ അധ്യക്ഷതയില്‍ മരുതടുക്കം ഖത്തീബ് ഫൈസല്‍ ഫാളിലി മൊഗ്രാല്‍ ഉല്‍ഘാടനം ചെയ്യും. മുഹമ്മദ് റാശിദ് ഹിമമി സഖാഫി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുള്‍സലാം റസ്വി ആശംസ അര്‍പ്പിക്കും. ജമാഅത്ത് ജനറല്‍ സെക്രട്ടറി നിസാര്‍ സ്വാഗതം പറയും.
നാളെ മഗ്രിബ് നിസ്‌കാരാനന്തരം റാത്തീബ് മജ്ലിസിന് മുബശിര്‍ തങ്ങള്‍ അല്‍ ഹാദി നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതന്‍ മുസ്തഫ സഖാഫി തെന്നല പ്രഭാഷണം നടത്തും. അബ്ദുല്‍ റഷീദ് മൗലവി ബേഡകം ആശംസ അറിയിച്ച് സംസാരിക്കും. തബറുക് വിതരണത്തോടെ പരിപാടി സമാപിക്കും.