പാലക്കുന്ന്: തൃശൂര്‍ കുന്നംകുളത്ത് നടന്ന കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് 12-മത് ഇന്റര്‍ കോളേജിയറ്റ് അത് ലെറ്റിക് മീറ്റില്‍ ഉദുമ കൊക്കാല്‍ സരയൂവിലെ പി. എം. സിദ്ധാര്‍ഥിന് ഇരട്ട ജയം. 10000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും 5000 മീറ്ററില്‍ വെള്ളിയും നേടിയ സിദ്ധാര്‍ഥ് തിരുവനന്തപുരം പി. എം. എസ്. കോളേജ് ഡെന്റല്‍ വിദ്യാര്‍ഥി യാണ്. സംസ്ഥാന ഓഡിറ്റ് വകുപ്പ് മുന്‍ ജോയിന്റ് ഡയരക്ടര്‍ പട്ടത്താന്‍ മോഹനന്റെയും മടിക്കൈ ഐ ടി ഐ യില്‍ സീനിയര്‍ ക്ലര്‍ക്ക് സീമ കാനക്കോടിന്റെയും മകനാണ്.