സ്‌പോട്ട് അലോട്ട്‌മെന്റ് 18-ന്
2025 വർഷത്തെ ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 16-ന് നടത്തിയ അലോട്ട്‌മെന്റ് ചില സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. 2025 വർഷത്തെ ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 18-ന് എൽ ബി എസ് സെന്ററിന്റെ വിവിധ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10.30 നകം എൽ.ബി.എസ്. സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമേ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷാർത്ഥികൾ നിരാക്ഷേപപത്രം ഓൺലൈനായി സമർപ്പിക്കണം. ഒഴിവുകളെ സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്‌മെന്റിന് മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിയ്ക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് അന്ന് തന്നെ ഓൺലൈൻ മുഖാന്തിരം അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364, www.lbscentre.kerala.gov.in.
വനിതാ കമീഷൻ സിറ്റിംഗ് വേദി മാറ്റി
സംസ്ഥാന വനിത കമ്മീഷൻ ഡിസംബർ 19ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് ജില്ലാ പഞ്ചായത്ത് ഹാളിലേക്ക് മാറ്റി. രാവിലെ 10ന് ആരംഭിക്കുന്ന കമ്മീഷൻ സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.
ക്വിസ് മത്സരം: 30 വരെ അപേക്ഷിക്കാം
കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 8, 9, 10 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ ഹൈസ്കൂൾ – ഹയർസെക്കണ്ടറി തലം, കോളേജ് തലം, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 30 ആയി ദീർഘിപ്പിച്ചു. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും klibf.niyamasabha.org സന്ദർശിക്കുക.
അപേക്ഷകൾ ക്ഷണിച്ചു
കൃത്രിമ പവിഴപ്പുറ്റുകളുടെ ജൈവവൈവിധ്യം പ്രകൃതിദത്ത പവിഴപ്പുറ്റുകളുമായി താരതമ്യം ചെയ്ത് പഠിക്കാൻ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (കെഎസ്ബിബി) ഗവേഷണ സ്ഥാപനങ്ങളിൽനിന്ന് താൽപ്പര്യപത്രവും പ്രൊജക്ട് നിർദേശങ്ങളും ക്ഷണിച്ചു. അപേക്ഷകൾ ജനുവരി 15ന് വൈകിട്ട് 5നകം സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www.keralabiodiversity.org, 0471-2724740.