അറിയിപ്പുകള്‍

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഡിസംബർ 18 രാവിലെ 9.30ന് വാക് ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് കോളജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.sctce.ac.in, 0471-2490572, 2490772.

സീനിയർ റസിഡന്റ് നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ പൾമണറി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്കു താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യു നടത്തും. ഡിസംബർ 19 രാവിലെ 11ന് പൾമണറി മെഡിസിൻ വിഭാഗത്തിലെ അഭിമുഖവും രാവിലെ 11.30ന് ജനറൽ സർജറി വിഭാഗത്തിലെ അഭിമുഖവും ഉച്ചയ്ക്ക് ജനറൽ മെഡിസിൻ വിഭാഗത്തിലെ അഭിമുഖവും നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in, 0474-2572572, 0474-2572574.

ജാഗ്രതാ സമിതി അവാർഡിന് അപേക്ഷിക്കാം

സംസ്ഥാനത്ത് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി, മികച്ച രീതിയിൽ ജാഗ്രത സമിതി പ്രവർത്തനം നടത്തുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കേരള വനിതാ കമ്മീഷൻ അവാർഡ് നൽകുന്നു. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ ആകെ 4 അവാർഡുകളാണ് നൽകുന്നത്. പ്രശസ്തി പത്രവും 50,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. നിർദ്ദേശങ്ങളും പ്രൊഫോർമയും www.keralawomenscommission.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ജനുവരി 5 വൈകിട്ട് 5ന് മുമ്പ് മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പട്ടം പാലസ് പി.ഒ., പി.എം.ജി., തിരുവനന്തപുരം – 04 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. ഫോൺ: 8921885818.

പി.ജി. നഴ്സിംഗ്: റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പി.ജി. നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികളിൽ റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ലിങ്ക് ചെയ്തിട്ടുള്ള പി.ജി. നഴ്‌സിംഗ് 2025- കാൻഡിഡേറ്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചു. അർഹരായ വിദ്യാർത്ഥികൾ കാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്തു അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിനായി ഡിസംബർ 20 വൈകിട്ട് 5 മണി വരെ സമയം അനുവദിച്ചു.

എൽ.എൽ.എം. അലോട്ട്‌മെന്റ്

2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്‌സിലേക്കുളള രണ്ടാംഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് സംബന്ധിച്ച പരാതികൾ ceekinfo.cee@kerala.gov.in  ഇ-മെയിൽ മുഖാന്തിരം ഡിസംബർ 17 ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ അറിയിക്കണം. പരാതികൾ പരിഹരിച്ച ശേഷം അന്തിമ  അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

പി.ജി. ആയുർവേദംഅലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ സർക്കാർ/എയ്ഡഡ് ആയുർവേദ കോളേജുകളിലേയും സ്വാശ്രയ ആയുർവേദ കോളേജുകളിലെയും സർക്കാർ സീറ്റുകളിലേയ്ക്കുള്ള 2025-26 അധ്യയന വർഷത്തെ ആയുർവേദ കോഴ്സുകളിലേയക്കുള്ള പ്രവേശനത്തിനായുള്ള രണ്ടാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഡിസംബർ 19 വൈകിട്ട് 3 നകം പ്രവേശനം നേടണം.

ബി.ഫാം പ്രവേശനംരണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ്

സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളേജുകളിലും സ്വകാര്യ ഫാർമസി കോളേജുകളിലും 2025-26 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. സാധുവായ ഓപ്ഷനുകൾ ഉള്ളവരും രണ്ടാമത്തെ അല്ലോട്ട്‌മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും ഹോം പേജിൽ ലോഗിൻ ചെയ്ത്  Option Registration എന്ന മെനുവിൽ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. Online Option Confirmation-നെ തുടർന്ന് അപേക്ഷകർക്ക് ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കാവുന്നതും ആവശ്യമില്ലാത്തവ റദ്ദാക്കാവുന്നതുമാണ്. Online Option Confirmation നടത്തുന്നതിനും, ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഡിസംബർ 19 രാവിലെ 10 മണിവരെ സൗകര്യമുണ്ടായിരിക്കും.

കർഷക കടാശ്വാസ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഡിസംബർ 18ന് തിരുവനന്തപുരം ജില്ലയിലെ കർഷകരുടെ സിറ്റിങ് നേരിട്ടും കൊല്ലം, കോട്ടയം ജില്ലകളിൽ ഓൺലൈനായും നടത്തും. ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിൽ ഉള്ള കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിൽ രാവിലെ 9ന് സിറ്റിങ് നടത്തും.

തീയതി നീട്ടി

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വൈകിട്ട് 5 വരെ നീട്ടി. പൊതു ജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ, (ecitizen.civilsupplieskerala.gov.in) അക്ഷയ പോർട്ടൽ വഴിയോ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *