തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രം ഭജന സമിതിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷവും മണ്ഡലപൂജയും 26, 27 തീയതികളില്‍

പാലക്കുന്ന് : തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്ര ഭജന സമിതിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷവും മണ്ഡല പൂജയും 26, 27 തീയതികളില്‍ നടക്കും. 26 ന് വൈകുന്നേരം 4.30ന് ആദ്യകാല ഭജന സമിതി അംഗങ്ങളെ ആദരിക്കല്‍ ചടങ്ങ് റിട്ട. എസ്. പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഭജന സമിതി പ്രസിഡന്റ് ഗിരീഷന്‍ അധ്യക്ഷനാകും. 27ന് മണ്ഡല പൂജയുടെ ഭാഗമായി സൂര്യോദയം മുതല്‍ അസ്തമയം വരെ ഉദയാസ്തമന ഭജനയും സന്ധ്യാനേരത്ത് മണ്ടലിപ്പാറ ധര്‍മ്മശാസ്താ ഭജന മന്ദിര സമിതി അവതരിപ്പിക്കുന്ന ഭക്തിഗാന മഞ്ജരിയും ഉണ്ടായിരിക്കും.

ഭജനകള്‍ : സൂര്യോദയത്തില്‍ ക്ഷേത്ര ഭജന സമിതി തുടക്കം കുറിക്കും. 6.45 ന് കരിപ്പോടി ശാസ്താ വിഷ്ണുക്ഷേത്ര സമിതി, 8.30ന് ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര സമിതി, 10.30ന് മാന്യങ്കോട് മഹാവിഷ്ണു ക്ഷേത്ര സമിതി, 12.30ന് അരവത്ത് പൂബാണംകുഴി ക്ഷേത്ര സമിതി, 2.30ന് മുദിയക്കാല്‍ കാലവൈഭവ ക്ഷേത്ര സമിതി, 4.30 ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സമിതി. തുടര്‍ന്ന് ക്ഷേത്ര ഭജന സമിതിയുടെ ഭജനയോടെ സമാപനം. മണ്ഡല പൂജാ ദിവസം രാവിലെ 10.30ന് അഷ്ടദ്രവ്യ കലശാഭിഷേകം, അയ്യപ്പന് അഭിഷേകവും മഹാപൂജയും ഉണ്ടായിരിക്കും. തുടര്‍ന്ന് പ്രസാദ വിതരണം. നേര്‍ച്ചയായി ഭജന സമര്‍പ്പിക്കേണ്ടവര്‍ ഭജന സമിതി യുമായി ബന്ധപ്പെടുക. 21 ന് രാവിലെ 10 മുതല്‍ 5 വരെ കൊപ്പല്‍ ചന്ദ്രശേഖരന്റെ നേതൃത്വ ത്തില്‍ ഏകദിന ശ്രീമദ് ഭഗവദ്ഗീത ജ്ഞാന യജ്ഞം ഉണ്ടായിരിക്കും. മേല്‍ശാന്തി പ്രശാന്ത് അഗ്ഗിത്തായ ദീപപ്രോജ്വലനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *