കെ എസ് എസ് പി യുവിന്റെ നീലേശ്വരം, പരപ്പ എന്നീ ബ്ലോക്ക് കമ്മിറ്റികള്‍ സംയുക്തമായി ഡിസംബര്‍ 17ന് പെന്‍ഷന്‍ ദിനാചരണം നടത്തി. സംസ്ഥാന സമിതി അംഗമായ ശ്രീ കെ സുജാതന്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ശ്രീ കെ ജയറാം പ്രകാശ്, വൈസ് പ്രസിഡണ്ട് ശ്രീമതി ടി വി സരസ്വതി കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ പി ജെ ജോണ്‍, ശ്രീ പി കെ വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം നഗരസഭയിലെ നാലാം വാര്‍ഡ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീ കെ സതീശനെ ചടങ്ങില്‍ ആദരിച്ചു. നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ട് കെ വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു, സെക്രട്ടറി വി രവീന്ദ്രന്‍ സ്വാഗതവും പി ബാബുരാജ് നന്ദിയും പറഞ്ഞു