രാജപുരം: കാര്‍ഷിക മേഖലയ്ക്കും ദാരിദ്ര്യ ലഘൂകരണത്തിനും പ്രാധാന്യം നല്‍കി പനത്തടി ഗ്രാമപഞ്ചായത്ത് ബജറ്റ്. ഉദ്പാദന മേഖല, ലൈഫ്-ഭവന നിര്‍മാണം തുടങ്ങിയവയ്ക്കടക്കം തുക നീക്കി വച്ചുകൊണ്ടുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ പ്രസാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.പി.അബു സലീം, അക്കൗണ്ടന്റ് കെ.സജിത്ത് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലതാ അരവിന്ദ്, സുപ്രിയ ശിവദാസ്, അഡ്വ. രാധാകൃഷ്ണ ഗൗഡ, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടയ്ക്കാ കൃഷി പ്രോത്സാഹിപ്പിക്കാനും അനുബന്ധ മേഖലയ്ക്കുമാണ് കാര്‍ഷിക മേഖലയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. തെങ്ങ്, നെല്ല്, പച്ചക്കറി, വാഴ കൃഷികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.