പനത്തടി: റാണിപുരം പ്രദേശവാസികള്‍ വീണ്ടും കാട്ടാന ഭീതിയില്‍. കഴിഞ്ഞ ദിവസം സോളാര്‍ വേലി തകര്‍ത്ത് ജനവാസ മേഖലയില്‍ എത്തിയ കാട്ടാനകള്‍ ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്കുള്ള വിനോദസഞ്ചാരികള്‍ക്കും ഭീഷണിയാണ്. ഇന്നലെ നടുറോഡില്‍ കൂടെ നടന്ന കാട്ടാന കര്‍ഷകരുടെ കൃഷിയിടങ്ങളിലേയ്ക്കും ഇറങ്ങി.