നവീകരിച്ച വെള്ളിക്കോത്ത് മുഹ് യിദ്ദിന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം നടന്നു.

വെള്ളിക്കോത്ത് : നവീകരിച്ച വെള്ളിക്കോത്ത് മുഹ്യിദ്ദിന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. വെള്ളിക്കോത്ത് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്ല അശ് റഫി മാടക്കല്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മുബാറക്ക് അസൈനാര്‍ ഹാജി മുഖ്യാതിഥിയായി പങ്കെടുത്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കര്‍ ഫൈസി മാനാക്കോട്, അബ്ദുല്ല ദാരിമി തോട്ടം, ഉബൈദ് റിസ് വി ഇരിയ, കുഞ്ഞഹമ്മദ് ഹാജി പാലക്കി, കെ. ഇ. എ ബക്കര്‍, കെ. യു. ദാവൂദ് ഹാജി, താ യല്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി ആലി ചിറകുണ്ട്, മൂസ വെള്ളിക്കോത്ത്, അസീസ് വെള്ളിക്കോത്ത്, ഹംസ മുസ്ലിയാര്‍, ഷബീര്‍ അലി അസ്ഹരി, ആഷിക് അശ് റഫി,കബീര്‍ അസ്ഹരി, ഉമ്മര്‍ മൗലവി എരുമാട്, ശരീഫ് എന്‍ജിനീയര്‍, അബ്ദുല്ല അമാനി, ഷംസുദ്ദീന്‍ കല്ലൂരാവി, ജാതിയില്‍ ഹസൈനാര്‍, ഗദ്ദാഫി മൂലക്കണ്ടം, മജീദ് തായല്‍, ശരീഫ് എം. ബി, മുഹമ്മദ് കുഞ്ഞി കുളത്തിങ്കാല്‍, അബൂബക്കര്‍ കൊളവയല്‍, ഉസ്മാന്‍ ഖലീജ്, ഇബ്രാഹിം അസ്‌നവി എന്നിവര്‍ സംസാരിച്ചു. പള്ളിയുടെ പുനര്‍നിര്‍മ്മാണം ഏറ്റെടുത്തു നടത്തിയ ശരീഫ് എന്‍ജിനീയര്‍, പള്ളിയുടെ പുനര്‍നിര്‍മാണത്തിനായി ജമാഅത്ത് കമ്മിറ്റി യോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, മേല്‍നോട്ടം വഹിച്ച ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊളവയല്‍ എന്നിവരെ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉപഹാരം നല്‍കി അനുമോദിച്ചു. വെള്ളിക്കോത്ത് മഹല്ല് ജമാഅത്ത് പ്രസിഡണ്ട് മൊയ്തു ഹാജി കൊടവലം സ്വാഗതവും വെള്ളിക്കോത്ത് മഹല്ല് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊളവയല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *