സൗജന്യ നേത്ര, ദന്ത പരിശോധന ക്യാമ്പ് നടന്നു..

പുല്ലൂര്‍: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പെരളം റെഡ് യങ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ സൗജന്യ നേത്ര, ദന്ത പരിശോധന ക്യാമ്പ് നടന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒഫ്താല്‍ മോളജി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ എസ്. അപര്‍ണ, പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ ഡോക്ടര്‍ കെ. പി. വിജിന്‍, എന്നിവര്‍ പരിപാടി വിശദീകരിച്ച് സംസാരിച്ചു. പെരിയ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. വി. അശോകന്‍ അധ്യക്ഷത വഹിച്ചു. പെരളം റെഡ് യങ്‌സ് ക്ലബ്ബ് ഖജാന്‍ജി പി കുഞ്ഞിക്കേളു സ്വാഗതം പറഞ്ഞു.ജില്ലാ ഒഫ്താല്‍മിക്ക് കോഡിനേറ്റര്‍ പി. കവിത, ഒപ്‌റ്റോമെട്രിസ്റ്റ് എസ് വര്‍ഷ, ഡെന്റല്‍ അസിസ്റ്റന്റ് എം. പ്രജിത, ഒപ്‌റ്റോ മെട്രിസ്റ്റ് വി.കെ. നമിത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. കെ. നിതുന്‍ ലാല്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് പി. കെ. ആര്യ, എം. എല്‍. എസ്. പി സിന്ധു. ടി. നാരായണന്‍, ആശാവര്‍ക്കര്‍മാരായ ടി. ബിന്ദു, ടി.ലത, മുന്‍ പഞ്ചായത്ത് മെമ്പര്‍ എം. വി. നാരായണന്‍ പെരളം റെഡ് യങ്‌സ് ക്ലബ്ബ് സെക്രട്ടറി ടി. മനുഷ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. കുഞ്ഞി കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *