പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര കളനാട് തെക്കെക്കര പ്രാദേശിക സമിതിയ്ക്ക് സ്വന്തമായി ഓഫീസ് കെട്ടിടം പണിയും. കെട്ടിട നിര്‍മ്മാണ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം ഈച്ചിലങ്കാല്‍ ലളിതയും മക്കളില്‍ നിന്ന് ആദ്യ തുക നിര്‍മാണ കമ്മിറ്റി ഖജാന്‍ജി കുഞ്ഞിക്കണ്ണനും ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. കഴകത്തിലെ 32 പ്രാദേശിക സമിതികളില്‍ നിലവില്‍ 12 ഇടത്ത് സ്വന്തമായി ഓഫീസ് കെട്ടിടമുണ്ട്.