രാജപുരം: ഭാര്യയോടും കുഞ്ഞിനോടും ഒപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവാവ് കാറിടിച്ച് മരിച്ചു. കോളിച്ചാല്‍ വെള്ളക്കല്ല് തൊട്ടിയില്‍ ജിംസണ്‍ (48) ആണ് മരിച്ചത്. മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ നടക്കുന്ന തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്നും പോകും വഴി മലയോര ഹൈവേയില്‍ കോളിച്ചാല്‍ ടൗണില്‍ ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷിജി യെ കാസര്‍ഗോഡ് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഒന്നര വയസ്സുകാരന്‍ റ്റിയോ (TEO) കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.
പിതാവ്: ബേബി. മാതാവ്: മേരി.
സഹോദരങ്ങള്‍: ജോണ്‍സണ്‍(വണ്ണാത്തിക്കാനം) ജിഷ, ജെയ്‌സി (ഇരുവരും യു.കെ), ജിനേഷ് (ദുബായ്), പരേതനായ ജെയ്‌സണ്‍.
മൃതസംസ്‌കാരം മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ പിന്നീട് നടക്കും.