മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സ്വന്തം സ്വത്വത്തില്‍ വോട്ട് ചെയ്യാനായതിന്റെ സന്തോഷം പൂര്‍ണ്ണിമയ്ക്ക് വാക്കുകള്‍ക്കതീതമാണ്. മടിക്കൈ ഗ്രാമപഞ്ചായത്തിലെ ആദ്യ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറായി ചരിത്രം കുറിച്ചുകൊണ്ടാണ് പൂര്‍ണ്ണിമ തദ്ദേശ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ഏഴാം വാര്‍ഡിലെ കൊരങ്ങാനാടി നിടുംതുടുപ് കമ്മ്യൂണിറ്റി ഹാളിലാണ് പൂര്‍ണ്ണിമ വോട്ട് രേഖപ്പെടുത്തിയത്. ”ഇത് എന്റെ ജീവിതത്തിലെ അഭിമാന നിമിഷമാണ്. സ്വന്തം നാട്ടില്‍, സ്വന്തം വാര്‍ഡില്‍, അംഗീകാരത്തോടുകൂടി ട്രാന്‍സ്ജെന്ററായി വോട്ട് ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. നാട്ടുകാര്‍ എല്ലായ്പ്പോഴും തന്നോട് പിന്തുണ കാണിക്കാറുണ്ട്. വരുന്ന ഭരണസമിതിയില്‍ നിന്നും നല്ല പിന്തുണ പ്രതീക്ഷിക്കുന്നു,”എന്ന് പൂര്‍ണ്ണിമ പറഞ്ഞു. വിവാഹിതയായ പൂര്‍ണിമ വീട്ടമ്മയാണ്. ഭര്‍ത്താവ് സന്ദീപ്.