ജില്ലയില്‍ പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിച്ച 179 ബൂത്തുകളുണ്ടായിരുന്നു
സ്ത്രീശക്തിയുടെ സാന്നിധ്യം വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്. ജില്ലയിലെ 1370 പോളിംഗ് സ്റ്റേഷനുകളില്‍ 179 കേന്ദ്രങ്ങള്‍ പൂര്‍ണമായും നിയന്ത്രിച്ചത് വനിതാ ഉദ്യോഗസ്ഥരായിരുന്നു. നീലേശ്വരം നഗരസഭയിലെ കൊട്രച്ചാല്‍ വാര്‍ഡിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപികമാര്‍ ചേര്‍ന്ന് നിയന്ത്രിച്ച ജി.ഡബ്ല്യൂ.എല്‍.പി.എസ് കടിഞ്ഞിമൂലയില്‍ പ്രവര്‍ത്തിക്കുന്ന ബൂത്ത് ഇത്തവണ പ്രത്യേക ശ്രദ്ധ നേടി. ഇവിടെ വോട്ടെടുപ്പ് നടത്തിപ്പിന്റെ എല്ലാ ചുമതലയും അധ്യാപികമാരാണ് ഏറ്റെടുത്തത് നടത്തിയത്.
ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ നവജീവന എച്ച്.എസ്.എസ്, പെര്‍ഡാലയിലെ അധ്യാപിക ടി.എച്ച് ഷാഹിദാ ബീവി, ഒന്നാം പോളിംഗ് ഓഫീസര്‍ ജി.എച്ച്.എസ് തച്ചങ്ങാടിലെ അധ്യാപിക എ.പി സുജിത, രണ്ടാം പോളിംഗ് ഓഫീസര്‍ ജി.യു.പി.എസ് കൂട്ടക്കനിയിലെ അധ്യാപിക പി.വി ദിവ്യ, മൂന്നാം പോളിംഗ് ഓഫീസര്‍ ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയിലെ അധ്യാപിക ആര്‍.എസ് ബിനീഷ എന്നിവരാണ് ബൂത്ത് നിയന്ത്രിച്ചത്.