പാലക്കുന്ന്: തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്ര മാതൃ സമിതി ജനറല്‍ ബോഡി യോഗം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രഭാകരന്‍ പാറമ്മല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാലാമണി ശ്രീധരന്‍ അധ്യക്ഷയായി. രഞ്ജിത്ത് മൂലക്കണ്ടം, വിനോദ് തിരുവക്കോളി, ഗോപാലന്‍ തിരുവക്കോളി, നിശാ കുമാരന്‍, രമാ രാമചന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു.
അടുത്ത 3 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പൊതു യോഗത്തില്‍ തിരഞ്ഞെടുത്തു. സിന്ധു കുമാരന്‍ (പ്രസിഡന്റ്), സലീന സത്യന്‍, വിജയകുമാരി (വൈസ് പ്രസിഡന്റ്), വിമല ദാമോദരന്‍ (സെക്രട്ടറി), ഗീതാകുമാരി, സരിത പുഷ്പന്‍ (ജോയിന്റ് സെക്രട്ടറി), സരോജിനി നാരായണന്‍ (ട്രഷ.)