26-ാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കലാ കിരീടം നേടിയ ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തിലെ പ്രതിഭകളെ ആദരിച്ചു. നവംബര്‍ മാസം മലപ്പുറത്തെ തിരൂരില്‍ വച്ചുനടന്ന കലോത്സവത്തില്‍ 100ല്‍ 100 മാര്‍ക്കും നേടിയാണ് മാര്‍ത്തോമാ സ്‌കൂള്‍ കിരീടം നേടിയത്. സംഘനൃത്തം എച്ച് എസ് എസ്, എച്ച് എസ്, ചിത്രീകരണം എച്ച് എസ് എസ്, എച്ച് എസ്, മൈീ എച്ച് എസ് എസ്, എച്ച് എസ്, ദേശീയഗാനം എച്ച് എസ് എസ്, എച്ച് എസ് എന്നീ ഗ്രൂപ്പിനങ്ങളിലും, മോണോ ആക്ട്, പഥ്യപാരായണം, നാടോടിനൃത്തം, പെയിന്റിംഗ്, ഡ്രോയിങ് എന്നീ ഇനങ്ങളില്‍ എല്ലാം എ ഗ്രേഡ് നേടുവാന്‍ സ്‌കൂളിനായി. അനുമോദന സമ്മേളനം കാസറഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി വി മധുസൂദനന്‍ ഉല്‍ഘാടനം ചെയ്തു.
പ്രതിസന്ധികളെ തരണം ചെയ്ത് വിജയം വരിക്കുമ്പോള്‍ അനുഭവിക്കുന്നത് ഇരട്ടി മധുരമാണ് എന്ന് ഉല്‍ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.മാര്‍ത്തോമായിലെ കുട്ടികള്‍ കേരളത്തിലെ കുട്ടികള്‍ക്കെല്ലാം പ്രചോദനവും മാതൃകയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ മാത്യു ബേബി അധ്യക്ഷന്‍ ആയിരുന്നു.കാസറഗോഡ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയന്‍ മേലത്ത് മുഖ്യഥിതി ആയിരുന്നു.വിജയികളായ കുട്ടികള്‍ക്ക് മോമെന്റൊയും ക്യാഷ് പ്രൈസും നല്‍കി അനുമോദിച്ചു. പി ടി എ പ്രസിഡന്റ് ബിന്‍സി എന്‍ ജെ, വൈസ് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി,ബെന്‍സി ടി, യമുന ജി ഉത്തമന്‍, റൂബി ആന്റണി, ബിജുമോന്‍ സി എന്നിവര്‍ സംസാരിച്ചു.
പരിശീലകരായ ഉദയന്‍ കുണ്ടംകുഴി, ബാബു പിലിക്കോട്, അഖിലേഷ് പൈക്ക, നിത്യ നാരായണന്‍, മഹേഷ്, ബിന്ദു എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു.
സ്റ്റാഫ് സെക്രട്ടറി ജോഷിമോന്‍ കെ ടി സ്വാഗതവും പ്രധാനാധ്യാപിക ഷീല എസ് നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു. മാര്‍ത്തോമാ സ്‌കൂളിന് കിരീടം നേടികൊടുത്ത കലാ പ്രതിഭകളെ ചെര്‍ക്കള ടൗണില്‍ നിന്നും വാദ്യഹോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.