രാജപുരം: ഐക്യ ജനാധിപത്യമുന്നണി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം രാജപുരത്ത് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ മണ്ഡലം യുഡി എഫ് കണ്‍വീനര്‍ പി സി തോമസ്സ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍, ഡി സി സി പ്രസിഡന്റ് പി കെ ഫൈസന്‍, ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ,ഡി സി സി ജനറല്‍ സെക്രട്ടറി പി വി സുരേഷ് , യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, യു ഡി എഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ എച്ച് വിഘ്‌നേശ്വര ഭട്ട്, മുന്‍മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍,സജി പ്ലച്ചേരി, ജില്ലാ പഞ്ചായത്ത് യുഡി എഫ് സ്ഥാനാര്‍ത്ഥികളായ സ്റ്റിമിസ്റ്റിഫന്‍, ബിന്‍സി ജെയിന്‍ എന്നിവര്‍ സംസാരിച്ചു.