രാജപുരം: പാണത്തൂര്‍ കാഞ്ഞിരത്തി ങ്കാല്‍ അയ്യപ്പക്ഷേത്ര ഉത്സവം ഡിസംബര്‍ 21, 22 തീയതികളില്‍ നടക്കും. 21ന് രാവിലെ 5ന് നടതുറക്കല്‍, 7.30ന് ഉഷഃപൂജ, 9.30ന് അമൃത മാതൃ സമിതി അംഗങ്ങളുടെ ലളിതാ സഹസ്രനാമ സ്‌തോത്ര പാരായണം. 10 ന് ഭജന, 11.30ന് കലവറ നിറയ്ക്കല്‍, 12ന് അന്നദാനം. വൈകിട്ട് 5ന് ആചാര്യ വരവേല്‍പ്, 6.30ന് ദീപാരാധന, തുടര്‍ന്ന് തിരുവത്താഴത്തിന് അരി അളക്കല്‍, 6.40ന് ഭജന, 9.15ന് അത്താഴപൂജ, 9.30ന് ഉത്തരമേഖല കൈകൊട്ടിക്കളി മത്സരം. 22ന് രാവിലെ 6ന് ഗണപതിഹോമം, 7.30ന് ഉഷഃപൂജ, 9ന് ഭാഗവത പാരായണം, 1ന് മഹാപൂജ, തുടര്‍ന്ന് തുലാഭാരം, ചോറൂണ്, നടകെട്ടല്‍, പ്രസാദവിതരണം. വൈകിട്ട് 5ന് നടതുറക്കല്‍, 6ന് ദീപാരാ ധന, തായമ്പക, 7ന് ഭജന, 10ന് തിരുമുല്‍ക്കാഴ്ച സമര്‍പ്പണം, തുടര്‍ന്ന് തിടമ്പ് നൃത്തത്തോടെ സമാപനം. 26ന് ഉച്ചയ്ക്ക് 12 മണിക്ക്ഗുളി
കന്‍കോലം.