പിണറായി വിജയനെ കാത്തിരിക്കുന്നത് കല്‍ത്തുറുങ്ക്: എം.ടി.രമേശ്

പാലക്കുന്ന്: പിണറായി വിജയനെ കാത്തിരിക്കുന്നത് കല്‍ത്തുറുങ്കാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ബിജെപി ഉദുമ മണ്ഡലം തെരെഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വര്‍ണകൊള്ള ഉദ്യോഗസ്ഥന്‍മാരുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് ദേവസ്വം ബോര്‍ഡ് സെക്രട്ടറിമാരായ എന്‍.വാസു, പത്മകുമാര്‍ തുടങ്ങി നിരവധി പേര്‍ അറസ്റ്റിലായത്. ഇന് അന്വേഷംണം കടകംപള്ളി സുരേന്ദ്രനിലേക്കും മന്ത്രി വാസവനിലേക്കും നീങ്ങി അവസാനം മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നാട്ടുകാരെ കൊള്ളയടിച്ച കഴിഞ്ഞപ്പോഴാണ് സിപിഎം ക്ഷേത്രങ്ങള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. ക്ഷേത്രങ്ങള്‍ കൈയ്യടക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം നടപ്പിലാക്കിയതോടെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും വിഗ്രഹങ്ങള്‍ അടിച്ച് മാറ്റുന്ന അഭിനവ മീശമാധവന്‍മാരായി സിപിഎം മാറിയിരിക്കുകയാണ്.

കേരളത്തില്‍ ഉണ്ടായിരുന്ന 6 ലക്ഷം അതിദരിദ്രരെ ഒരുമാസം കൊണ്ട് ദാരിദ്രം ഇല്ലാതാക്കിയതിന്റെ മാജിക് വ്യക്തമാക്കണമെന്ന് രമേശ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളും സൗജന്യ ഭക്ഷ്യധാന്യങ്ങളടക്കം 2019 മുതല്‍ കേരളത്തില്‍ മോദി സര്‍ക്കാര്‍ നല്‍കി വരികയാണ്. കേരളത്തില്‍ നടപ്പിലാക്കുന്ന ഭവനപദ്ധതി, തൊഴിലുറപ്പ്, തുടങ്ങിയ നിരവധി ക്ഷേമ പദ്ധതികളെല്ലാം പേരുമാറ്റി തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാനാണ് സിപിഎം ശ്രമിച്ചത്.ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പ്രദീപ്.എം.കൂട്ടക്കനി അധ്യക്ഷനായി. രജനി ദേവി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം. എല്‍. അശ്വിനി, ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപന്‍.കെ.നായര്‍, ഉദുമ ണ്ഡലം വൈസ് പ്രസിഡന്റുമാരായ തമ്പാന്‍ അച്ചേരി, എം.സദാശിവന്‍, ടി.നാരായണന്‍ വടക്കിനിയ, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ സൗമ്യ പത്മനാഭന്‍, മാലതി രാഘവന്‍, ഹേമ മണികണ്ഠന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ മീഡിയ കണ്‍വീനര്‍ വൈ.കൃഷ്ണദാസ് സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി എ.എം.മുരളീധരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *