ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ഓള്‍ കേരള ഫുട്‌ബോള്‍ സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ ജി.എച്ച്.എസ്.എസ് കമ്പല്ലൂര്‍ കിരീടം നേടി ഒന്നാം സ്ഥാനത്തെത്തി. സെന്റ് ജൂഡ് എച്ച് എസ് എസ് വെള്ളരിക്കുണ്ട് ഫസ്റ്റ് റണ്ണറപ്പായി. സെന്റ് തോമസ് എച്ച് എസ് എസ് തോമാപുരം ടീമിന് സെക്കന്റ് റണ്ണറപ്പ് സ്ഥാനം ലഭിച്ചു.
മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 15,000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 10,000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 5,000 രൂപയും ട്രോഫിയും പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലില്‍, സെന്റ് മേരിസ് കോളേജ് ഡയറക്ടര്‍ ഫാ. ജോസ് മാത്യു പാറയില്‍, സെന്റ് മേരിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ടിറ്റോ ജോസഫ്, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. രവിചന്ദ്ര എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.