ഡി ജിയുടെ സന്ദര്‍ശനം: പാലക്കുന്ന് ലയണ്‍സ് ക്ലബ്ബില്‍ കുടുംബ സംഗമവും ഗ്‌ളൂക്കോ മീറ്റര്‍ വിതരണവും

പാലക്കുന്ന്: പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് കുടുംബ സംഗമവും പത്തോളം പ്രമേഹരോഗികള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം നടത്തി. ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണരുടെ ക്ലബ് സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് പി. മധുകുമാര്‍ അധ്യക്ഷനായി. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ രവി ഗുപ്ത, സെക്രട്ടറി ആര്‍. കെ. കൃഷ്ണപ്രസാദ്, മുന്‍ പ്രസിഡന്റുമാരായ മോഹനന്‍ പട്ടത്താന്‍, പി. എം. ഗംഗാധരന്‍, ട്രഷറര്‍ മോഹനന്‍ ചിറമ്മല്‍, പി. കെ. ബാലകൃഷ്ണന്‍, ക്യാബിനറ്റ് അഡൈ്വസര്‍ കെ. ഗോപി, ഡിസ്ട്രിക്റ്റ് സെക്രട്ടറി വി. വേണുഗോപാലന്‍, അഡിഷണല്‍ സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദീന്‍, റീജിനല്‍ ചെയര്‍പേഴ്‌സണ്‍ കുഞ്ഞികൃഷ്ണന്‍ നായര്‍, സോണല്‍ ചെയര്‍പേഴ്‌സണ്‍ വി. സജിത്ത് എന്നിവര്‍
പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *