പെരിയ: രാവണേശ്വരം കോതോളംകര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ അടയാളം കൊടുക്കല്‍ ചടങ്ങും അനുജ്ഞാ കലശവും ബാലാലയ പ്രതിഷ്ഠയും നടന്നു. രാവണേശ്വരം കളരിക്കാല്‍ മുളന്നൂര്‍ ഭഗവതി ക്ഷേത്ര സ്ഥാനികര്‍, കോതോളങ്കര ക്ഷേത്ര സ്ഥാനികര്‍ എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ തെയ്യക്കോലക്കാരായ പെരുവണ്ണാനെ പ്രതിനിധീകരിച്ച് ഉദയന്‍, ഉദയവര്‍മ്മ പെരുമലയന്‍ വേണു, കാലിച്ചാന്‍ തെയ്യ കോലക്കാരന്‍ ഉപേന്ദ്രന്‍, ജന്മക്കാരന്‍ ദിലീപ് പണിക്കര്‍, കലയക്കാരന്‍ സുരേഷ് എന്നിവര്‍ ക്ഷേത്രം പ്രസിഡണ്ട് എന്‍. അശോകനില്‍ നമ്പ്യാരില്‍ നിന്നും അടയാളം കൊടുക്കല്‍ ചടങ്ങിന്റെ ഭാഗ്യമായി കൊടിയിലകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ക്ഷേത്രത്തില്‍ ബ്രഹ്‌മശ്രീ അരവത്ത് കെ. യു. പത്മനാഭ തന്ത്രികളുടെ കാര്‍മികത്വത്തില്‍ അനുജ്ഞാ കലശവും ബാലാലയ പ്രതിഷ്ഠ ചടങ്ങുകളും നടന്നു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍. കേളു നമ്പ്യാര്‍, സെക്രട്ടറി അനീഷ് ദീപം, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.വി.ഗോവിന്ദന്‍ ട്രഷറര്‍ കെ. വി. പ്രവീണ്‍കുമാര്‍, നാരന്തട്ട തറവാട് കാരണവര്‍ എന്‍. രാഘവന്‍ നമ്പ്യാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ എ. തമ്പാന്‍ മക്കാക്കോട്ട്, എ. ബാലന്‍,പവിത്രന്‍ കണിയാം വളപ്പ്, മാതൃസമിതി സെക്രട്ടറി സജിത ബാലന്‍, പ്രസിഡണ്ട് ഉഷ രവീന്ദ്രന്‍, കളരിക്കല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര ഭാരവാഹികള്‍ എന്നിവരും മറ്റ് ഭക്തജനങ്ങളും സംബന്ധിച്ചു. ക്ഷേത്രത്തിലെ നവീകരണ കലശം 2025 ഡിസംബര്‍ 21 മുതല്‍ 25 വരെയും ഒറ്റത്തിറ കളിയാട്ട മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെയും ഉപദേവ സ്ഥാനമായ ചോനാട്ട് കാലിച്ചാന്‍ ദേവസ്ഥാനത്ത് കാലിച്ചാന്‍ തെയ്യത്തിന്റെ പുറപ്പാട് ജനുവരി നാലിനും നടക്കും.