ഇമ്മാനുവല്‍ സില്‍ക്സില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫാഷന്‍ ജിംഗിള്‍സിന് തുടക്കമായി

കാഞ്ഞങ്ങാട് : ഫാഷന്‍ വസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങള്‍ക്ക് വ്യത്യസ്തതയുടെ പുതിയ നിര്‍വചനം നല്‍കിയ ഇമ്മാനുവല്‍ സില്‍ക്സില്‍ ന്യൂ ഇയര്‍ ഫാഷന്‍ ജിംഗിള്‍സിന് തുടക്കമായി. ഡിസംബര്‍ 6 മുതല്‍ 26 വരെ നീണ്ടുനില്‍ക്കുന്ന ഈ ഫാഷന്‍ മഹോത്സവത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളാണ് ഇമ്മാനുവല്‍ സില്‍ക്സ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ സില്‍ക്സില്‍ നിന്നും പര്‍ച്ചെയ്സ് ചെയ്യുന്ന ഉപഭോക്താവിന് ഓരോ 3000 രൂപയുടെ പര്‍ച്ചെയ്സിനും 500 രൂപയുടെ പര്‍ച്ചെയ്സ് സൗജന്യമായി നല്‍കുന്നു. ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനായി എത്തുന്ന മലയാളികള്‍ക്കായി എന്‍. ആര്‍. ഐ ഫെസ്റ്റും, എന്‍. ആര്‍. ഐ കസ്റ്റമേഴ്സിന് മികച്ച കസ്റ്റമര്‍ സര്‍വീസോടു കൂടിയ സേവനവും ഒപ്പം നിരവധി ഓഫറുകളും ഇമ്മാനുവല്‍ സില്‍ക്സ് വാഗ്ദാനം ചെയ്യുന്നു. പട്ടുസാരികള്‍, കോട്ടണ്‍ സാരികള്‍, ഷിഫോണ്‍ സാരികള്‍, ഫാന്‍സി സാരികള്‍, വെഡ്ഡിംഗ് സാരികള്‍, ജന്റ്‌സ് വെയര്‍, കിഡ്‌സ് വെയര്‍, ചുരിദാര്‍, ലാച്ചകള്‍ ഉള്‍പ്പെടെയുള്ള മികച്ച കളക്ഷനുകളാണ് ക്രിസ്തുമസ് ന്യൂ ഇയര്‍ ഫാഷന്‍ ജിംഗിള്‍സില്‍ വില്‍പ്പന നടത്തുന്നത്. പുരുഷന്മാര്‍ക്കായുള്ള വസ്ത്രശേഖരത്തില്‍ മികച്ച ബ്രാന്‍ഡുകള്‍ ഉള്‍കൊള്ളുന്ന മെന്‍സ് വെയര്‍ വിഭാഗം പ്രത്യേകമായി ഇമ്മാനുവല്‍ ഷോറൂമുകളില്‍ സജ്ജമാക്കിയിരിക്കുന്നു. വ്യത്യസ്ത അഭിരുചിക്കാര്‍ക്കുള്ള ജന്റ്‌സ് വെയര്‍ മികച്ച നിലവാരമുള്ള കാഷ്വല്‍, ഫോര്‍മല്‍ വസ്ത്രങ്ങള്‍ കൂടാതെ പ്രമുഖ വസ്ത്ര ബ്രാന്‍ഡുകളായ യു എസ് പോളോ, ലൂയിസ് ഫിലിപ്പ്, അലെന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട്, സീറോ തുടങ്ങിയവയുടെ ഏറ്റവും പുതിയ ഡിസൈനുകളും ട്രെന്ഡുകളും ഉപഭോക്താക്കള്‍ക്കായി ഇമ്മാനുവല്‍ സില്‍ക്സ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു.കുട്ടികള്‍ക്കായുള്ള വസ്ത്ര വിപണിയില്‍ പുതിയ ട്രെന്ഡുകള്‍ അവതരിപ്പിച്ചുകൊണ്ട് കിഡ്‌സ് വെയര്‍ ന്യൂ കളക്ഷന്‍, ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെയും പുത്തന്‍ ട്രെന്‍ഡി ഡിസൈനുകളുടെയും വലിയ ശേഖരമാണ് ഇമ്മാനുവലില്‍ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ളതും വിശ്വാസ്യതയുള്ളതുമായ ബ്രാന്‍ഡുകളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏറ്റവും പുതിയ ഫാഷന്‍ ലോകത്തെ ഡിസൈനുകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഇതുകൂടാതെ കാഷ്വല്‍ വെയര്‍, പാര്‍ട്ടി വെയര്‍, എത്‌നിക് വെയര്‍ എന്നിവയുള്‍പ്പടെ എല്ലാത്തരം വസ്ത്രങ്ങളും പുതിയ ശേഖരത്തില്‍ ലഭ്യമാണ്. 100 ല്‍ അധികം ഡിസൈനുകളില്‍ 10 എണ്ണം മുതല്‍ 1000 എണ്ണം വരെ ആവശ്യാനുസരണം ലഭിക്കുന്ന യൂണിഫോം സാരികളുടെ വിപുലമായ ശേഖരവും ഏറ്റവും കുറഞ്ഞ വിലകളില്‍ ഇമ്മാനുവല്‍ ഷോറൂമില്‍ ലഭ്യമാണ്.ഷോറൂമില്‍ പ്രത്യേകം സജ്ജമാക്കിയ എക്കണോമിക് സോണ്‍. ഒരു ഫ്‌ലോര്‍ നിറയെ ഒരു കുടുംബത്തിനാവശ്യമായ മുഴുവന്‍ തുണിത്തരങ്ങളും ഏറ്റവും കുറഞ്ഞ വിലകളില്‍ 99 രൂപ മുതല്‍ 999 രൂപ വരെ തുടങ്ങുന്ന വ്യത്യസ്തതരം തുണിത്തരങ്ങളാണ് എക്കണോമിക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാഞ്ഞങ്ങാട് ഷോറൂമില്‍ നടന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ഫാഷന്‍ ജിംഗിള്‍സിന്റെ ഔപചാരികമായ ഉദ്ഘാടനം അപ്പസ്തോല റാണി ദേവാലയം (പുതിയകോട്ട) വികാരി ഫാ: ജോസ് അവനൂര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സി. പി. ഫൈസല്‍, പി.ആര്‍. ഒ മൂത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ ടി.സന്തോഷ്, എം. ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *