തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നടത്തി വരുന്ന പരിശോധനയില്‍ ഇന്നലെ (ഡിസംബര്‍ ആറ്) നീക്കം ചെയ്തത് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച 176 പ്രചരണസാമഗ്രികള്‍. മഞ്ചേശ്വരം താലൂക്കില്‍ ജില്ലാ പഞ്ചായത്ത് വോര്‍ക്കാടി ഡിവിഷന്‍ നൂറു ഗോളിയില്‍ നിന്ന് ഒരു ബാനറും മഞ്ചേശ്വരം പഞ്ചായത്ത് ബങ്കരയില്‍ നിന്ന് ഒരു പ്രചരണബോര്‍ഡുമാണ് നീക്കം ചെയ്തത്. കാസര്‍കോട് താലൂക്കില്‍ 35 പോസ്റ്ററുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഞ്ച് കൊടികളും ഒരു ഫ്‌ലെക്‌സുമാണ് നീക്കം ചെയ്തത്. ഹോസ്ദുര്‍ഗ് താലൂക്കില്‍ 112 പോസ്റ്ററുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ 15 കൊടികളും ആറ് പ്രചരണബോര്‍ഡുകളുമാണ് നീക്കിയത്. മൂന്ന് താലൂക്കുകളിലെയും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് ചുമതലയുള്ള ഭൂരേഖ തഹസില്‍ദാര്‍മാരായ ടി പി സമീര്‍, പി വി ഷെറില്‍ ബാബു, സ്യൂട്ട് സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് വി ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സംഘം നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പിടികൂടിയത്