കാഞ്ഞാട്: പുല്ലൂര്‍ വിഷ്ണു മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം പുണര്‍തം ഉത്സവം കരുണാമയനും കാരുണ്യ നിധിയും സര്‍വ്വൈശ്വര്യദായകനുമായ ശ്രീ മഹാവിഷ്ണുവിന്റെ ശക്തി ചൈതന്യം കൊണ്ട് പ്രശോഭിതമായ വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടത്തിവരാറുള്ള പുണര്‍തം ഉത്സവം വിവിധ ആധ്യാത്മിക – കലാപരിപാടികളോടെ ആഘോഷിക്കുകയാണ്’ 6 ന് കലവറ മധുരംമ്പാടി ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ നിന്നു പറപ്പെട്ട് ഘോഷയാത്രയായി ക്ഷേത്രത്തില്‍ എത്തിച്ചേന്നു. വൈകുന്നേരം 7.30 സര്‍വ്വൈശ്വര്യ വിളക്ക് പൂജ, തുടര്‍ന്ന് പ്രദേശത്തെ കുട്ടിക്കള്‍ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ,7 ന് ബ്രഹ്‌മ കലശ പൂജ, ബ്രഹ്‌മകലശാഭിഷേകം , ഉപദേവാലയത്തില്‍ പൂജ, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 6 മണിക്ക് ദീപാരാധന,6.30 ന് തായമ്പക, 8 മണിക്ക് അത്താഴപൂജ , തുടര്‍ന്ന് ശ്രീഭൂതബലി, പഞ്ചവാദ്യം, തുടര്‍ന്ന് വാദ്യമേളകളുടെ അകമ്പടിയോടുകൂടി അരയാല്‍ തറയിലേയിലേക്ക് എഴുന്നള്ളത്ത് തുടര്‍ന്ന് തിരിച്ചെഴുന്നള്ളത്ത് തിടമ്പ് നൃത്തം’