രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോദ് ഭവ തിരുനാള്‍ 7 മുതല്‍ 14 വരെ നടക്കും. 7ന് രാവിലെ 7.45ന് വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റും. 10ന് വിശുദ്ധ കുര്‍ബാന. തുടര്‍ ദിവസങ്ങളില്‍ വൈകിട്ട് 4.30ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.ജോമോന്‍ കുട്ടുങ്കല്‍, ഫാ.ജോബിഷ് തടത്തില്‍, ഫാ.കുര്യന്‍ ചാലില്‍, ഫാ മെല്‍ബിന്‍ ആലപ്പാട്ട്കുന്നേല്‍, ഫാ.ഡൊമിനിക് ഓണശ്ശേരില്‍, ഫാ.അജീഷ് അയലാറ്റില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 13ന് വൈകിട്ട് 6.45ന് ജപമാല പ്രദക്ഷിണം, 8ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. ഫാ.ജോസ് അരിച്ചിറ കാര്‍മികത്വം വഹിക്കും. സമാപന ദിവസമായ 14ന് രാവിലെ 6.30ന് ആഘോഷമായ പാട്ട് കുര്‍ബാന, ഫാ.ടിനോ ചാമക്കാലായില്‍ കാര്‍മികത്വം വഹിക്കും. 10ന് തിരുനാള്‍ പാട്ട് കുര്‍ ബാന. ഫാ.ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് കാര്‍മികത്വം വഹിക്കും. ഫാ. ഓനായി മണക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫാ. ജോസ് പാറയില്‍ പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും.