എരിഞ്ഞിലംകോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര പ്രതിഷ്ഠ ദിന മഹോത്സവം ഇന്നും നാളെയുമായി നടക്കും

രാജപുരം: എരിഞ്ഞിലംകോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര പ്രതിഷ്ഠ ദിന മഹോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് കലവറഘോഷയാത്രയോടുകുടി തുടക്കമായി, വൈകുന്നേരം 5 മണിക്ക് ആചാര്യവരവേല്‍പ്, 6.30ന് ദീപാരാധന, 7മണിക്ക് ഭജന്‍സ്, 9 മണിക്ക് സംഗീതാര്‍ച്ചന. നാളെ രാവിലെ 7 മണിക്ക് ഗണപതി ഹോമം, 9.30ന് നെയ്യഭിഷേകം, തുടര്‍ന്ന് സോപാന സംഗീതം, 12.30 ന് മഹാപൂജ, വൈകുന്നേരം 7 മണിക്ക് ഘോഷയാത്ര, 8.30 ന് ഘോഷയാത്രയ്ക്ക് ക്ഷേത്രത്തില്‍ സ്വീകരണം, 9 മണിക്ക് ഭക്തി ഗാന സുധ.

Leave a Reply

Your email address will not be published. Required fields are marked *