ഷാര്‍ജ: പ്രവാസലോകത്ത് എത്തിച്ചേര്‍ന്ന ഹോളി ഫാമിലി ഹൈസ്‌കൂള്‍ രാജപുരം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എച്ച്.എഫ്.എച്ച്.എസ്. രാജപുരം യുഎഇ (ദുബായ്, ഷാര്‍ജ, നോര്‍ത്തേണ്‍ എമിറേറ്റ്‌സ്) കൂട്ടായ്മ പത്താം വാര്‍ഷികം ഷാര്‍ജയിലെ ആര്‍.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ആഘോഷിച്ചു.
കൂട്ടായ്മ പ്രസിഡണ്ട് സന്ദീപ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം രാജപുരം എ.എല്‍.പി. സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക ഗ്ലാഡി മാത്യു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ജോസ് കുഴികാട്ടില്‍, മുന്‍ പ്രസിഡന്റ് മാത്യു അടുകുഴിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സെക്രട്ടറി അനൂപ് ചാക്കോ മുന്‍വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജെഫിന്‍ ജോസ് വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.
കൂട്ടായ്മയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ മുന്‍ പ്രസിഡന്റുമാരെയും രക്ഷാധികാരിയെയും ചടങ്ങില്‍ വെച്ച് ആദരിച്ചു. തുടര്‍ന്ന് നടന്ന കൂട്ടായ്മ അംഗങ്ങളുടെ കലാ പ്രകടനങ്ങള്‍ക് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയ ജിമിറ്റ്, ഷൈന്‍, മനുമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
2025-2026 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും ചടങ്ങില്‍ വെച്ച് തിരഞ്ഞെടുത്തു. നിഷാത് ഗോപാല്‍ (പ്രസിഡന്റ്), ജെയ്‌സണ്‍ ചാക്കോ (വൈസ് പ്രസിഡന്റ്), ജിമിറ്റ് തോമസ് (സെക്രട്ടറി), അര്‍ഷാദ് ചുള്ളിക്കര (ജോ: സെക്രട്ടറി), വിനു ചാക്കോ (ട്രഷറര്‍), ഷൈന്‍ മാത്യു (ജോ: ട്രഷറര്‍) രക്ഷാധികാരികള്‍: (ജോസ് കുഴികാട്ടില്‍, മാത്യു അടുകുഴിയില്‍). കോര്‍ഡിനേറ്റര്‍: (രതീഷ് കണ്ണന്‍ ചുള്ളിക്കര) മീഡിയ കോര്‍ഡിനേറ്റര്‍: (ജിഷ്ണു രവീന്ദ്രന്‍ കള്ളാര്‍ )