ക്വാണ്ടം വിശേഷം കൈമാറാന്‍ ‘കുട്ടി പൂച്ചകള്‍’ വിദ്യാലയങ്ങളിലെത്തി. ആവേശത്തോടെ വരവേറ്റ് കുട്ടികള്‍.

തൃക്കരിപ്പൂര്‍ : വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ എര്‍വിന്‍ ഷ്രോഡിങ്ങറുടെ ‘ക്വാണ്ടം പൂച്ച’ അടുത്തമാസം നാലുമുതല്‍ ഒമ്പതു വരെ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എത്തുന്നതിന്റെ ഭാഗമായി പരിശീലനം ലഭിച്ച കോളേജ് വിദ്യാര്‍ഥികളുടെ നാല്പതംഗ സംഘം ആറു വാഹനങ്ങളിലായി ജില്ലയിലെ വിവിധ കോളേജുകളും ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും സന്ദര്‍ശിച്ചു. ജില്ല ഇതു വരെ ആതിഥ്യം വഹിച്ചിട്ടില്ലാത്തത്ര വിപുലമായ
സയന്‍സ് എക്‌സിബിഷനിലും ശാസ്ത്ര സംവാദത്തിലും പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ആവശ്യമായ മുന്നറിവ് നല്‍കുകയാണ് ഈ സംഘത്തിന്റെ യാത്രയുടെ ലക്ഷ്യം.
ഐക്യരാഷ്ട്ര സംഘടന ക്വാണ്ടം സിദ്ധാന്തത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ലൂക്കാ പോര്‍ട്ടലും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ( കുസാറ്റ്) ശാസ്ത്ര സാമൂഹ്യ കേന്ദ്രവും മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്നതാണ് ക്വാണ്ടം പൂച്ചയുടെ കേരള പര്യടനമെന്ന് പേരിട്ട ശാസ്ത്ര പ്രദര്‍ശനം. ക്വാണ്ടം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടം ലോകമെങ്ങും ആഘോഷിക്കുന്ന വേളയില്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ആണ് കാസര്‍കോട് ജില്ലയില്‍ പ്രദര്‍ശനത്തിന് വേദിയൊരുക്കുന്നത്. ലൂക്ക സയന്‍സ് പോര്‍ട്ടലില്‍ q.luca.co.in
ഓരോ സ്ഥാപനവും വിദ്യാര്‍ഥികളുടെ എണ്ണവും തീയതിയും സമയവും രേഖപ്പെടുത്തി ടൈം സ്ലോട്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.എല്ലാ ദിവസവും രാവിലെ 9 തൊട്ട് വൈകിട്ട് 7 മണി വരെയാണ് പ്രദര്‍ശനം.
പി.കുഞ്ഞിക്കണ്ണന്‍,കെ പ്രസേനന്‍, എം മാധവന്‍നനമ്പ്യാര്‍,ദിനേശ് തെക്കുമ്പാട് ,മനിഷ്, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി പി രാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്ഥാപന സന്ദര്‍ശനം. ഗുരു ചന്തു പണിക്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി തൃക്കരിപ്പൂര്‍ സൗത്ത്,ഗവ. ഹയര്‍ സെക്കന്‍ഡറി ഉദിനൂര്‍, കെ.എം.വി. എച്ച് എസ് കൊടക്കാട്,
ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി,ഗവ. ഹയര്‍ സെക്കണ്ടറി മടിക്കൈ,ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മടിക്കൈ,
ഗവവൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കോട്ടപ്പുറം, ഗവ. ഹയര്‍ സെക്കണ്ടറി ഉപ്പിലിക്കൈ , ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി, കാഞ്ഞങ്ങാട്, രാജാസ് ഹയര്‍ സെക്കണ്ടറി, നീലേശ്വരം,കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം, ഗവ. ഹയര്‍ സെക്കന്‍ഡറി ബെല്ല ഈസ്റ്റ്, ഗവ. ഹയര്‍ സെക്കന്‍ഡറി ഹൊസ്ദുര്‍ഗ് , സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, പെരിയ
എന്നീ വിദ്യാലയങ്ങളില്‍ നടന്ന ചടങ്ങില്‍
മഞ്ജിത്ത് കൃഷ്ണ എം പി, ദേവനന്ദ എസ്. ആര്‍, സയനോര എ . എം , ശ്രീലക്ഷ്മി.കെ ഋത്വിക് എസ്. ശശിധരന്‍, വിവേക്, ശിഖ അശ്വിനി , ചാന്ദന, കൃഷ്ണജ,അനുശ്രീ, മാളവിക, ഗൗരി പ്രിയ,ശ്രീ ലക്ഷ്മി, കാര്‍തിക് കിഷോര്‍, അഭിലാഷ് സി.കെ. ജയവിസ്മയ ടി.വി, ദേവനന്ദ പി.കെ, ശിവ പ്രിയ , ധനുശ്രീ മോഹനന്‍, സൂര്യ ,ആദിത്യ എന്നീ കോളേജ് വിദ്യാര്‍ഥികള്‍ കുട്ടികളുമായി സംവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *