കൊല്ലം: ശബരിമല കട്ടിളപ്പാളി സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ കമ്മീഷണറുമായ എന്‍. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലന്‍സ് കോടതി. കേസിലെ മൂന്നാം പ്രതിയാണ് എന്‍. വാസു.
2019-ല്‍ ദേവസ്വം കമ്മീഷണറായിരിക്കെ എന്‍. വാസു നല്‍കിയ ശുപാര്‍ശയെ തുടര്‍ന്നാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയത് എന്നാണ് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) കണ്ടെത്തല്‍.