പാലക്കുന്ന്: ശബരിമലയില്‍ ദര്‍ശനത്തിനായുള്ള മലകയറ്റത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട ദേവന്‍ പൊടിച്ചപാറയിലെ കരിമ്പാലയ് ക്കല്‍ ബാലകൃഷ്‌ന്റെ വിയോഗത്തില്‍ പാലക്കുന്ന് കോസ്‌മോ ക്ലബ് യോഗം അനുശോചിച്ചു. ബാലകൃഷ്ണന്‍ കേവീസ് അധ്യക്ഷനായി.
നാരായണന്‍ പാലക്കില്‍, ജഗന്‍ പാലക്കുന്ന്, കുമാരന്‍ നായര്‍, പാലക്കുന്നില്‍ കുട്ടി, പ്രവീണ്‍ കോടോത്ത്, നാരായണന്‍ മീത്തല്‍ എന്നിവര്‍ സംസാരിച്ചു. കോസ്മോ ക്ലബ്ബിന്റെ സ്ഥാപക പ്രവര്‍ത്തകനും അംഗവുമായിരുന്നു ബാലകൃഷ്ണന്‍. ഭാര്യയോടും മകനോടുമൊപ്പമായിരുന്നു
അദ്ദേഹം ശബരിമല ദര്‍ശനത്തിനായി
പോയത്.