1.കേന്ദ്ര ഗവണ്‍മെന്റ് പുതുതായി ആവിഷ്‌കരിച്ച 70 വയസ്സ് തികഞ്ഞ വയോജനങ്ങള്‍ക്കുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ അടിയന്തരമായി നടപ്പിലാക്കുക
- സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക
- ഇന്ത്യന്‍ റെയില്‍വേ വയോജനങ്ങള്‍ക്ക് അനുവദിച്ചിരുന്ന യാത്ര ഇളവ് പുനസ്ഥാപിച്ചു ഉത്തരവ് ഇറക്കണം
- പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വയോജനങ്ങളുടെ മാനസികൊല്ലാസം ഉറപ്പുവരുത്തുന്ന വയോജന ക്ലബ്ബുകള്‍ രൂപീകരിക്കണം
- പഞ്ചായത്തിലെ ഏക തായം പ്രഭ ഹോം Pronunciation വെള്ളിക്കോത്ത് വയോജന പകല്‍ വിശ്രമകേന്ദ്രത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കണം
കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വെള്ളിക്കോത്ത് യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യൂണിറ്റ് പ്രസിഡണ്ട് സി കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു യൂണിറ്റ് സെക്രട്ടറി സി രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഈ വര്‍ഷം നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ മെമ്പര്‍മാരായ വി.വി കുഞ്ഞമ്പു നാരായണന്‍, കുഞ്ഞമ്മര്‍, പി പുരുഷോത്തമെന്‍ നായര്‍ ഇവരുടെ വേര്‍പാടിലുള്ള അനുശോചന പ്രമേയം സിപി ഉണ്ണികൃഷ്ണന്‍നായര്‍ അവതരിപ്പിച്ചു. സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് എം സി വി ഭട്ടതിരിപ്പാടിന്റെ സേവനങ്ങളെ അനുസ്മരിച്ച് ജില്ലാ സെക്രട്ടറി സുകുമാരന്‍ മാസ്റ്റര്‍ സംസാരിച്ചു.
തെരഞ്ഞെടുപ്പ് ഓഫീസറായ സുകുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ 2025-27 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സി കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ പ്രസിഡണ്ട് എം അരവിന്ദാക്ഷന്‍ നായര്‍, കോമളവല്ലി ഇവര്‍ വൈസ് പ്രസിഡണ്ടും സി.പി ഉണ്ണികൃഷ്ണന്‍ നായര്‍ സെക്രട്ടറി ശ്രീ പത്മനാഭന്‍ ആലക്കോടന്‍, പുറവങ്കര സതീദേവി എന്നിവര്‍ ജോയല്‍ സെക്രട്ടറിമാരായും ടി.വി നാരായണന്‍ ട്രഷററായും തെരഞ്ഞെടുത്തു. രാധാകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ടി.വി നാരായണന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്‍ സെക്രട്ടറി പത്മനാഭന്‍ ആലക്കോടന്‍ സംഘടന പ്രമേയം അവതരിപ്പിച്ചു. ലതിക ടീച്ചറുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം വൈസ് പ്രസിഡണ്ട് കാഞ്ചന നന്ദി പ്രകാശിപ്പിച്ചു.