ബളാല്‍: തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോള്‍ ബളാല്‍ മണ്ഡലം മൂന്നാം വാര്‍ഡ് യുഡിഫ് സ്ഥാനാര്‍ത്ഥി ശ്രീധരന്‍ സി വി യുടെ തെരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കി മുണ്ടമാണി ഉന്നതിയില്‍ കുടുംബയോഗം ചേര്‍ന്നു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് വി മാധവന്‍ നായര്‍ അധ്യക്ഷനായി.ഡി സി സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ യോഗം ഉത്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ എം അജിത,മുന്‍ വാര്‍ഡ് പ്രസിഡന്റ് ജോണി കരിന്തോളി, സുരേഷ് മുണ്ടമാണി എന്നിവര്‍ സംസാരിച്ചു. യൂ ഡി എഫ് ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി അരവിന്ദന്‍ സ്വാഗതവും വാര്‍ഡ് ജനറല്‍ സെക്രട്ടറി ജോസ്‌ക്കുട്ടി അറക്കല്‍ നന്ദിയും പറഞ്ഞു.