പുല്ലൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം നടക്കുന്ന അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ദേവസ്ഥാനത്തിന്റെ കീഴില്‍ വരുന്ന പുല്ലൂര്‍ താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി വയനാട്ടു കുലവന്‍ ദേവസ്ഥാനത്തു തെയ്യം കെട്ടിന്റെ വരവറിയിച്ചു കൊണ്ട് പ്രദേശത്തെ വനിതകളുടെ നേതൃത്വത്തില്‍ മാതൃ സംഗമം നടന്നു. പ്രാദേശത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളെ പ്രതിനിധികരിച്ചുകൊണ്ട് മാതൃസമിതി അംഗങ്ങളും, കുടുംബ ശ്രീ അംഗങ്ങളും, നാട്ടുകാരും യോഗത്തില്‍ സംബന്ധിക്കാന്‍ എത്തിച്ചേര്‍ന്നപ്പോള്‍ യോഗം വലിയൊരു സംഗമം തന്നെയായിമാറി. യോഗത്തില്‍ വച്ച് വനിതാ കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റിക്ക് രൂപം നല്‍കി. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ വനിതാ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജാനകിയമ്മ മധുരം ബാടി അധ്യക്ഷത വഹിച്ചു. ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കുമാരന്‍ വയ്യോത്ത്, അടോട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പ്രസിഡന്റ് ഹരിഹരന്‍ വെള്ളിക്കോത്ത്, സെക്രട്ടറി എം.വി. നാരായണ്‍ പുല്ലൂര്‍, ആഘോഷക്കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ വി. സുധീര്‍ബാബു, കോയ്മ വി. ഉണ്ണികൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ വിശ്വന്‍ വയ്യോത്ത്,അടോട് പുതിയ സ്ഥാനം പ്രസിഡന്റ് കെ. വി. കുഞ്ഞമ്പു,മാതൃ സമിതി വര്‍ക്കിങ് ചെയര്‍ പേഴ്‌സണ്‍ എ. ഷീബ മധുരമ്പാടി, രാജന്‍ മധുരമ്പാടി,കുഞ്ഞമ്പു താളിക്കുണ്ട് ദാമോദരന്‍ മധുരമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.സെക്രട്ടറി എം. നാരായണി വയ്യോത്ത് സ്വാഗതവും ഷൈലജ മധുരമ്പാടി നന്ദിയുംപറഞ്ഞു.