ക്ഷേത്രങ്ങള്‍ സാംസ്‌കാരിക പൈതൃകത്തിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രങ്ങള്‍:ഉണ്ണി രാജ്

പെരിയ: : ക്ഷേത്രം എന്നത് നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രമാണെന്ന് സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ അഭിപ്രായപ്പെട്ടു.
പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തെ പുന:പ്രതിഷ്ഠ കലശോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പുന:പ്രതിഷ്ഠകലശോത്സവത്തിന്റെ ആദ്യ ഫണ്ട് പി.ജി. ബി വെജിറ്റബിള്‍സ് ഉടമ സഞ്ജു,തരുണ്‍ വടക്കിനി എന്നിവരില്‍ നിന്നും സ്വീകരിച്ച് ഉണ്ണിരാജ് ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സരസന്‍ പുതിയപുര അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗം എം.വി. നാരായണന്‍
വിവിധ ക്ഷേത്ര കമ്മിറ്റികളുടെ ഭാരവാഹികളായ നാരായണന്‍, കെ വി കുഞ്ഞമ്പു,രഘു വെളിച്ചപ്പാടന്‍,
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഹരീഷ് ആനവാതുക്കല്‍, ബാലഗോപാലന്‍ പെരളത്ത്,മധു വടക്കിനിയില്‍ ,നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളായ പി പി മോഹന്‍ ദാസ്,സി.പി ഉണ്ണികൃഷ്ണന്‍ നായര്‍,പി പി ജനാര്‍ദ്ദനന്‍ നായര്‍,ടി.ബിന്ദു,പ്രദീപ് പണിക്കര്‍,എന്‍ വി അശോകന്‍,കേളു മേസ്തിരി ,രഞ്ജിത്ത് പുതിയ പുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആഘോഷ കമ്മിറ്റി ചെയര്‍മാനായി പി പി ജനാര്‍ദ്ദനന്‍ നായരെയും,ജനറല്‍ കണ്‍വീനറായി പി മോഹന്‍ ദാസിനെയും,ട്രഷററായി പി പി രാധാകൃഷ്ണന്‍ നായരെയും യോഗം തെരഞ്ഞെടുത്തു.ആഘോഷത്തിന്റെ നടത്തിപ്പിനായി വിപുലമായ സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *