ചട്ടഞ്ചാല്‍: തെക്കില്‍ പാലത്തിന് സമീപമുള്ള തെക്കില്‍ ഫെറി കടവ് പരിസരം ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വേര്‍തിരിച്ച് ചെമ്മനാട് പഞ്ചായത്ത് മിനി എംസിഎഫില്‍ നിക്ഷേപിച്ചു. കാട് കയറി ഉപയോഗശൂന്യമായ ഇടം വെട്ടിത്തളിച്ച് വൃത്തിയാക്കുകകയും ചെയ്തു. തെക്കില്‍ ഹാപ്പി ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരും സഹകരിച്ചു.