കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കാറഡുക്ക ബ്ലോക്ക് കുടുംബമേള ഇരിയണ്ണി കൈലാസ് ഓഡിറ്റോറിയത്തില്‍ ഡയറ്റ് അധ്യാപകനും സാഹിത്യകാരനുമായ ഡോ. വിനോദ് കുമാര്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് സാംസ്‌കാരിക വേദി ചെയര്‍മാന്‍ കെ.വി.നാരായണന്‍ അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ കെ.എസ്.എസ് പി.യു നേതാക്കളായ കെ.വി ഗോവിന്ദന്‍, ഇ.സി. കണ്ണന്‍, പ്രഭാകര പൊതുവാള്‍, മാധവി എം , എ ബാലകൃഷ്ണന്‍ നായര്‍എന്നിവര്‍ സംസാരിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് വനജ.കെ, സിനിമാ കലാകാരന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അഡൂര്‍ എന്നിവരെ ആദരിച്ചു. സാംസ്‌കാരികവേദി കണ്‍വീനര്‍ ചന്ദ്രന്‍ മുരിക്കോളി സ്വാഗതവും ഗോപാലകൃഷ്ണന്‍ നായര്‍. എ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാസാഹിത്യമല്‍സരങ്ങള്‍ നടത്തി വിജയികള്‍ക്ക് സമ്മാനദാനം നടത്തി..