കാഞ്ഞങ്ങാട്: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ നടക്കുന്ന ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണ്ടേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് തിരി തെളിഞ്ഞു. കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വാരിക്കാട്ടപ്പന്‍ ശ്രീ മഹിഷാമര്‍ദ്ദനി ക്ഷേത്രത്തില്‍ നിന്നുംദീപവും തിരിയും എഴുന്നള്ളത്ത് നടന്നു. വാദ്യ മേളങ്ങള്‍, മേലാപ്പ്, കൊടിക്കൂറ എന്നിവയുടെ അകമ്പടിയോടെ നടന്ന ദീപവും തിരിയും എഴുന്നള്ളത്തില്‍ ആചാര സ്ഥാനികരും, ആഘോഷ അമ്പല കമ്മിറ്റി ഭാരവാഹികളും അടക്കം നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് 7 പ്രാദേശിക സമിതികളിലെ മാതൃ സമിതികളുടെ നേതൃത്വത്തില്‍ കൈകൊട്ടിക്കളി അരങ്ങേറി. രാത്രി 9 മണി മുതല്‍ പൂമാരുതന്‍, തെയ്യത്തിന്റെ വെള്ളാട്ടവും വിഷ്ണുമൂര്‍ത്തി, രക്ത ചാമുണ്ഡി, ഭഗവതി എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റവും അരങ്ങിലെത്തി. വെള്ളിയാഴ്ച രാവിലെ മുതല്‍പൂമാരുതന്‍, രക്ത ചാമുണ്ഡി, ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. രാത്രി തിരുമുല്‍ കാഴ്ചയും പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടത്തിന് കാഴ്ച സമര്‍പ്പണവും നടന്നു. ശനിയാഴ്ച രാവിലെ മുതല്‍ വിവിധ തെയ്യങ്ങളുടെ പുറപ്പാട് നടക്കും കളിയാട്ടം ഡിസംബര്‍ ഒന്നിന് സമാപിക്കും