കാസര്‍കോട് : പരവനടുക്കം മഹിളാ മന്ദിരം അന്തേവാസികളായ ശ്രീജയും, അഞ്ജുവും പുതുജീവിതത്തിലേക്ക് കാലെടുത്തു വെച്ചു. കഴിഞ്ഞ ദിവസം പരവനടുക്കം പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഇവരുടെ വിവാഹ ചടങ്ങ് സമൂഹത്തിലെ വിവിധ തുറകളില്‍ പെട്ടവരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി.
വിവാഹ ചിലവിലേക്കായുള്ള സമ്മാനത്തുക ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ടി.കെ നസീര്‍ മഹിളാ മന്ദിരം സൂപ്രണ്ടിന് കൈമാറി. വധൂവരന്‍മാര്‍ക്കുള്ള ഉപഹാരം ക്ലബ്ബ് ഡയറക്ടര്‍ ഷാഫി എ.നെല്ലിക്കുന്ന് സമ്മാനിച്ചു.
ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖരന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുല്‍ മുനീര്‍, എം.എ സിദ്ദീഖ്, എം.എം നൗഷാദ്, ഷാഫി നാലപ്പാട്, ഡോ.മുഹമ്മദ് മുസ്തഫ ബി.ആര്‍.ക്യു, ഷരീഫ് കാപ്പില്‍, മഹമൂദ് ഇബ്രാഹിം, സുനൈഫ് എം.എ.എച്ച് എന്നിവര്‍ സംബന്ധിച്ചു.