ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു

രാജപുരം: കാസര്‍കോട് ജില്ലാ പഞ്ചായത്തിലേക്ക് കള്ളാര്‍ ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി സ്റ്റിമി സ്റ്റീഫന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചുള്ളിക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ബിപി പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍,യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍,മണ്ഡലം പ്രസിഡന്റ് മാരായ ബാലകൃഷ്ണന്‍ ബാലൂര്‍, പിസി. തോമസ്,സി കൃഷ്ണന്‍ നായര്‍, പിഎ ആലി, ടി. കെ നാരായണന്‍, എം കെ. മാധവന്‍ നായര്‍,വിനോദ് കപ്പിത്താന്‍,സുരേഷ് കൂക്കള്‍, വി കെ ബാലകൃഷ്ണന്‍ ,ബി അബ്ദുള്ള, കെ ഗോപി, ത്രേസ്യാമ്മ ജോസഫ് ,ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി
സ്റ്റിമി സ്റ്റീഫന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ നസീമ ബി എം, സറീന ഫൈസല്‍ വാര്‍ഡ് സ്ഥാനാര്‍ത്ഥികളായ ആന്‍സി ജോസഫ്, രേഖ. സി,ശ്രീവിദ്യ ,ലിറ്റി ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *