ഉദുമ പടിഞ്ഞാര്‍ അയ്യപ്പ ഭജനമന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം 27ന്

പാലക്കുന്ന്: തൃക്കണ്ണാട് കീഴൂര്‍ ധര്‍മ്മശാസ്താ സേവാ സംഘാംഗമായ ഉദുമ പടിഞ്ഞാര്‍ അയ്യപ്പഭജനമന്ദിരത്തിന്റെ ഒമ്പതാം പ്രതിഷ്ഠാദിന വാര്‍ഷികം 27ന് നടക്കും.

  1. 30ന് ഗണപതിഹോമത്തിന് ശേഷം ഭദ്രകാളിക്കും ബ്രഹ്‌മരക്ഷസിനും പത്മപൂജ. 6ന് ഗംഗാധരന്‍ പള്ളത്തിന്റെ ഹരിനാമകീര്‍ത്തന പാരായണം. 7ന് കരിപ്പോടി ശാസ്താ വിഷ്ണുക്ഷേത്ര സംഘത്തിന്റെ ഭജന. 8 ന് ഉദുമ പടിഞ്ഞാര്‍ അയ്യപ്പ ഭജനമന്ദിര സമിതിയുടെ ഭജന. 9ന് ഉദുമ സംയുക്ത സത് സംഗ സമിതിയുടെ സദ്ഗ്രന്ഥ പാരായണം. 10. 30 ന് കൊപ്പല്‍ ചന്ദ്രശേഖരന്റെ ആധ്യാത്മിക പ്രഭാഷണം. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എ.വി. വാമനന്‍ അധ്യക്ഷനാകും.
    36 വര്‍ഷമായി പതിനെട്ടാം പടി പൂര്‍ത്തിയാക്കുന്ന ടി. പി. കുഞ്ഞിരാമന്‍ ഗുരുസ്വാമിയെയും തൃക്കണ്ണാട് കീഴൂര്‍ ധര്‍മ്മശാസ്താ സേവാ സംഘം പ്രസിഡന്റ് എം. പ്രഭാകര ഗുരു സ്വാമിയെയും ആദരിക്കും. 12.30 ന് മധ്യാഹ്ന പൂജയ്ക്കുശേഷം അന്നദാനം.
    3ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് സംഘത്തിന്റെ ഭജന. 4.30ന് സര്‍വൈശ്വര്യ വിളക്ക് പൂജ. 7ന് ഒദവത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്ര സമിതിയുടെ ഭജന. 8ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സമിതിയുടെ ഭജനയും തുടര്‍ന്ന് മംഗളാരതിയോടെ സമാപനം.
    വിളക്ക് പൂജയില്‍ പങ്കെടുക്കുന്നവര്‍ ബുധനാഴ്ച്ച 6 നകം പേര് നല്‍കണം. വിളക്ക്, കൊടിയില, പുഷ്പങ്ങള്‍ എന്നിവ കൊണ്ടുവരണം.

Leave a Reply

Your email address will not be published. Required fields are marked *