പാലക്കുന്ന്: പുനര്‍ നിര്‍മിച്ച കണ്ണംകുളം മനാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ്‌മദ് മൗലവി അല്‍-അസ്ഹരി വഖഫ് പ്രഖ്യാപനവും നസീഹത്തും നടത്തി. മഹല്ല് പ്രസിഡന്റ് അശ്‌റഫ് ബെലക്കാട് അധ്യക്ഷത വഹിച്ചു. സി. എച്ച്.കുഞ്ഞമ്പു എം.എല്‍.എ. ഉപഹാരസമര്‍പ്പണവും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അവാര്‍ഡ് ദാനവും നല്‍കി. ആര്‍കിടെക്ട് എ.ആര്‍. ഇന്‍സമാം കമ്മുകുട്ടിയെയും പി. പി. ഷബീറിനെയും ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ് 2 പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയവരെയും സമസ്ത പൊതുപരീക്ഷയിലെ ഉന്നത വിജയികളെയും അംറ ബിന്‍ത് അസീസിനെയും അനുമോദിച്ചു. യാസീന്‍ തളിപ്പറമ്പ്, മഹല്ല് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാനവാസ്, കോര്‍ഡിനേറ്റര്‍ മൗലവി സലീം , കല്ലട്ര മാഹിന്‍ ഹാജി, കെ.ബി.എം. ശറീഫ് കാപ്പില്‍, ടി.ഡി. കബീര്‍, എം. എച്ച്. മുഹമ്മദ്കുഞ്ഞി, ഹക്കീം കുന്നില്‍, അബൂബക്കര്‍ അസ്‌നവി, അഷറഫ് എടനീര്‍, എ. ഹമീദ് ഹാജി, ഹാഷിം ബാഖവി, ഷാഹുല്‍ ഹമീദ് ദാരിമി, അശ്‌റഫ് സുല്‍ത്താന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് മുനീര്‍ ഹുദവി വിളയില്‍ മതപ്രഭാഷണവും കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാടിന്റെ നേതൃത്വത്തില്‍ രിഫാഈ ദഫ് റാത്തീബും സംഘടിപ്പിച്ചു.
നേരത്തേ നടന്ന മാനവ സൗഹൃദ സംഗമത്തില്‍ മഹല്ല് വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ് മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി മുഖ്യാതിഥി ആയിരുന്നു. മുഹമ്മദ് ശാഫി മൗലവി, മൗലവി സലീം, കൊപ്പല്‍ ചന്ദ്രശേഖരന്‍, നൗഫല്‍ ഹുദവി കൊടുവള്ളി, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ.കെ ബാലകൃഷ്ണന്‍, റിട്ട. പോലിസ് സൂപ്രണ്ട് എ. ബാലകൃഷ്ണന്‍ നായര്‍, മുഹമ്മദ് ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.