കടിഞ്ഞിമൂല ദാമോദരന്‍ മേസ്തിരിക്ക് ആദരം

അറുപത്തിയഞ്ച് വര്‍ഷത്തോളം നിര്‍മാണ മേഖലയില്‍ കര വിരുതി ല്‍ നൂതന ചരിത്രം രചിച്ച്. പുതുതലമുറയ്ക്ക് ജീവചരിത്രം രചിക്കാന്‍ മാര്‍ഗ്ഗദര്‍ശിയായ കടിഞ്ഞിമൂലയിലെ ദാമോദരന്‍ മേസ്ത്രിയെ ശിഷ്യന്‍മാര്‍ ആദരിച്ചു . പതിനഞ്ചാം വയസ്സില്‍ കല്പണി മേഖലയില്‍ കടന്നുവന്ന ദാമോദരന്‍ ഈ മേഖലയില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്കിയിരുന്നു. അവരില്‍ പലരും ഇന്ന് കെട്ടിട നിര്‍മ്മാണ രംഗത്ത് അറിയപ്പെടുന്ന മേസ്ത്രിമാരാണ്. ഇദ്ദേഹത്തിന് കീഴില്‍ പണിയെടുത്ത് മേസ്ത്രിമാരായി മേഖലയില്‍ തുടരുന്ന അച്ചാംതുരുത്തിയിലെ ടി.പി ഭരതന്‍, പി.കെ ഭരതന്‍, കടിഞ്ഞിമൂലയിലെ കെ.പി ശശിധരന്‍, വിനോദ് ഓര്‍ച്ച, പ്രകാശന്‍ കടിഞ്ഞിമൂല എന്നിവരുടെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. അറേബ്യന്‍ പാലസ് ഹൗസ് ബോട്ടില്‍ നടന്ന ചടങ്ങ് കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം പ്രസിഡണ്ട് മലപ്പില്‍ സുകുമാരന്‍ ഉല്‍ഘാടനം ചെയ്തു. കരക്കകാവ് ഭഗവതി ക്ഷേത്രം ദേവ നര്‍ത്തകന്‍ ഭാസ്‌കരന്‍ പൊന്നാടയണിയിച്ചു. ചടങ്ങില്‍ ടി.പി ഭരതന്‍ അദ്ധ്യക്ഷനായി. ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.പി.കൃഷ്ണന്‍, ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട് കെ.വി കൃഷ്ണന്‍,തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കുടുംബ സംഗമത്തില്‍ ശിഷ്യരും കുടുംബാംഗങ്ങളും പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *