രാവണേശ്വരം: കോതോളം കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ആവശ്യത്തിലേക്കായി മെടഞ്ഞ ഓലകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ഓല മടയല്‍ ചടങ്ങ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ജി.പുഷ്പ ഉദ്ഘാടനം നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ കേളു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ പി. മിനി, ക്ഷേത്രഓല മടയല്‍ ചടങ്ങ് സംഘടിപ്പിച്ചു.
രാവണേശ്വരം: കോതോളം കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ആവശ്യത്തിലേക്കായി മെടഞ്ഞ ഓലകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ഓല മടയല്‍ ചടങ്ങ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ജി.പുഷ്പ ഉദ്ഘാടനം നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ കേളു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ പി. മിനി, അമ്പല കമ്മിറ്റി പ്രസിഡണ്ട് എന്‍, അശോകന്‍ നമ്പ്യാര്‍, സെക്രട്ടറി അനീഷ് ദീപം, ഉഷ രവീന്ദ്രന്‍, രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.വി.ഗോവിന്ദന്‍ സ്വാഗതവും ട്രഷറര്‍ കെ. വി. പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു. ഉത്സവ ആഘോഷത്തിനായി ക്ഷേത്രത്തിനകത്തും കലവറ നിര്‍മ്മിക്കുന്നതിനും മറ്റ് പരമ്പരാഗത ചടങ്ങുകള്‍ക്കും വളരെയധികം മെടഞ്ഞ ഓലകള്‍ ആവശ്യമായ വരാറുണ്ട്. ഇതിനായാണ് ക്ഷേത്രത്തിലെ മാതൃ സമിതിയുടെ സഹകരണത്തോടെ ഓലകള്‍ വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ശേഖരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ വച്ചുതന്നെ ഓല മടയല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇത്തരം കാര്യങ്ങള്‍ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഇത്തരം ചടങ്ങുകള്‍ ഏറെ പ്രയോജനമായി. പുതു തലമുറയില്‍പ്പെട്ട യുവതികളും യുവാക്കളും പ്രായമായവരില്‍ നിന്നും ഓല മെടയ ലിന്റെ പ്രായോഗിക വശങ്ങള്‍ ചോദിച്ച് മനസ്സിലാക്കി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത് ചടങ്ങിനെ പ്രൗഢമാക്കി. ക്ഷേത്രത്തിലെ നവീകരണ കലശം 2025 ഡിസംബര്‍ 21 മുതല്‍ 25 വരെയും ഒറ്റത്തിറ കളിയാട്ട മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെയും നടക്കും. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എന്‍, അശോകന്‍ നമ്പ്യാര്‍, സെക്രട്ടറി അനീഷ് ദീപം, പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ ഗണേശന്‍ പുതിയ കണ്ടം, കണ്‍വീനര്‍ പി.ബാലന്‍, മാതൃസമിതി പ്രസിഡണ്ട് ഉഷ രവീന്ദ്രന്‍, സോവനീര്‍ കമ്മിറ്റി കണ്‍വീനര്‍ രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.വി.ഗോവിന്ദന്‍ സ്വാഗതവും ട്രഷറര്‍ കെ. വി. പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു. ഉത്സവ ആഘോഷത്തിനായി ക്ഷേത്രത്തിനകത്തും കലവറ നിര്‍മ്മിക്കുന്നതിനും മറ്റ് പരമ്പരാഗത ചടങ്ങുകള്‍ക്കും വളരെയധികം മെടഞ്ഞ ഓലകള്‍ ആവശ്യമായ വരാറുണ്ട്. ഇതിനായാണ് ക്ഷേത്രത്തിലെ മാതൃ സമിതിയുടെ സഹകരണത്തോടെ ഓലകള്‍ വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ശേഖരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ വച്ചുതന്നെ ഓല മടയല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇത്തരം കാര്യങ്ങള്‍ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഇത്തരം ചടങ്ങുകള്‍ ഏറെ പ്രയോജനമായി. പുതു തലമുറയില്‍പ്പെട്ട യുവതികളും യുവാക്കളും പ്രായമായവരില്‍ നിന്നും ഓല മെടയ ലിന്റെ പ്രായോഗിക വശങ്ങള്‍ ചോദിച്ച് മനസ്സിലാക്കി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത് ചടങ്ങിനെ പ്രൗഢമാക്കി. ക്ഷേത്രത്തിലെ നവീകരണ കലശം 2025 ഡിസംബര്‍ 21 മുതല്‍ 25 വരെയും ഒറ്റത്തിറ കളിയാട്ട മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെയും നടക്കും.