തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെയും കേരള കര്‍ണാടക സംസ്ഥാന അതിര്‍ത്തിയിലെ സുരക്ഷാ പരിശോധന ശക്തമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മംഗലാപുരം സിറ്റി പോലീസും കാസര്‍കോട് ജില്ലാ പോലീസും മംഗലാപുരം സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തില്‍ വെച്ച് കൂടി കാഴ്ച നടത്തി. മംഗലാപുരം സിറ്റി പോലീസ് കമ്മിഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി. സി എച്ച്, കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര ജി എച്ച്, കാസര്‍കോട് ജില്ലാ പോലീസ് മേധാവി ബി വി . വിജയ ഭരത് റെഡ്ഡി, മംഗലാപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ മിഥുന്‍ എച്ച്എന്‍ , കാസര്‍കോട് എ.എസ്പി ഡോ. നന്ദഗോപന്‍ എം ഐപിഎസ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രതിധാന റോഡുകളും ചെറു പാതകളിലും ശക്തമായ പരിശോധന ഇരു സംസ്ഥാന പോലീസും ചേര്‍ന്ന് നടത്താനും വിവിധ കേസുകളിലെ പിടികിട്ടാ പുള്ളികളെ പിടികൂടുന്നതിന് വിവരങ്ങള്‍ പരസ്പരം കൈമാറാനും യോഗത്തില്‍ തീരുമാനമായി.