ചേറ്റുകുണ്ട് : പാലക്കുന്ന് കഴകം ചേറ്റുകുണ്ട് പ്രാദേശിക സമിതിയില്‍ പെടുന്ന ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് ദേവസ്ഥാനത്തില്‍ വയനാട്ടു കുലവന്‍ തെയ്യംകെട്ട് നടത്തിപ്പിനുള്ള ആഘോഷ കമ്മിറ്റി രൂപീകരണ യോഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി. ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 7 മുതല്‍ 9 വരെയാണ് ഇവിടെ തെയ്യം കെട്ട് . മാര്‍ച്ച് 2ന് രാത്രി 8 ന് കൂവം അളക്കും. ചേറ്റുകുണ്ട് പ്രാദേശിക സമിതി പരിധിയില്‍ ആദ്യമായാണ് വയനാട്ടുകുലവന്‍ തെയ്യംകെട്ട് നടക്കുന്നത്.ജ്യോല്‍സ്യന്‍ ഇരിയ രാജേഷ് പ്രശ്‌നചിന്ത നടത്തി.
തറവാട് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്അഡ്വ. കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി.
സി. എച്ച്. കുഞ്ഞമ്പു എം.എല്‍. എ മുഖ്യാതിഥിയായിരുന്നു.
എം. കുമാരന്‍,(പ്രസിഡന്റ്, പള്ളിക്കര പഞ്ചായത്ത്),നസ്‌നിന്‍ വഹാബ്(വൈസ് പ്രസിഡന്റ് പള്ളിക്കര പഞ്ചായത്ത്), കെ. അബ്ബാസ്, (വാര്‍ഡ് അംഗം ),
എം. എല്‍. അശ്വിനി ( ബി ജെ പി ജില്ലാ പ്രസിഡന്റ്), അഡ്വ.കെ. ശ്രീകാന്ത് (ബി ജെ പി. കോഴിക്കോട് മേഖല പ്രസിഡന്റ്),
രാജന്‍ പെരിയ (ഉത്തര മലബാര്‍ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ) സി. എച്ച്. നാരായണന്‍, ഉദയമംഗലം സുകുമാരന്‍ (കഴകം മുന്‍ പ്രസിഡന്റുമാര്‍), ബഷീര്‍ ( ബാദുഷ മസ്ജിദ് ), അഷറഫ് കീക്കാന്‍ ( അനഫി മസ്ജിദ് ദാവൂദ് മഹല്ല ), കെ. സുകുമാരന്‍(പ്രാദേശിക സമിതി സെക്രട്ടറി), എം കൃഷ്ണന്‍ ( പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറി) ദിനേശന്‍ ചിത്താരി ( ചിത്താരി വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം സെക്രട്ടറി), കൃഷ്ണന്‍ ചട്ടഞ്ചാല്‍(വൈ. പ്രസിഡന്റ് പാലക്കുന്ന് കഴകം) പി. രാജന്‍, ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, രാജു ഇട്ടമ്മല്‍ (തറവാട് സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു. ആഘോഷ കമ്മിറ്റി ഫണ്ടിലേക്കുള്ള ആദ്യ ഗഡു
തറവാട് പ്രസിഡന്റ് നാരായണന്‍ കൊളത്തുങ്കാല്‍ കമ്മിറ്റിക്ക് കൈമാറി.
ആഘോഷ കമ്മിറ്റി ഭാരവാഹികള്‍:
ഉദയമംഗലം സുകുമാരന്‍ ( ചെയര്‍മാന്‍),
പി. കെ. രാജേന്ദ്രനാഥ് ( വര്‍ക്കിംഗ് ചെയര്‍മാന്‍), സുകുമാരന്‍ ചേറ്റുകുണ്ട്
(ജന. കണ്‍വീനര്‍), ശശി കൊളവയല്‍ (ട്രഷറര്‍). പി. രാജന്‍, പ്രേം കുമാര്‍ മീത്തല്‍ ( വര്‍ക്കിങ് കോര്‍ഡിനേറ്റന്മാര്‍)
കോലാധാരികള്‍: ഷിബു കൂടാനം( കണ്ടനാര്‍ കേളന്‍), ജയന്‍ കുറ്റിക്കോല്‍
(വയനാട്ടു കുലവന്‍). ബാലന്‍ കൊളത്തുങ്കാല്‍ ചൂട്ടൊപ്പിക്കും.