കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വനിതാവേദി കുറ്റിക്കോല്‍ യൂണിറ്റ് വയലാര്‍ രാമവര്‍മ്മ അനുസ്മരണം നടത്തിപ്രശസ്ത കവി ഹരിദാസ് കോളിക്കുണ്ട് ഉദ്ഘാടനം ചെയ്തു.

പടുപ്പ്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണം നടത്തി. പ്രശസ്ത കവി ഹരിദാസ് കോളിക്കുണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. വയലാര്‍ സ്മാരകത്തില്‍ രണ്ട് ദിവസം താമസിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്. വയലാര്‍ രാമവര്‍മ്മ തന്റെ കുടുംബ ജീവിതത്തില്‍ അനുഭവിച്ച മാനസികപ്രയാസങ്ങളും പ്രശ്‌നങ്ങളും സദസ്സിന്റെ മുമ്പില്‍ തുറന്ന് പറഞ്ഞു കൊണ്ടുള്ള പ്രഭാഷണം എല്ലാവരെയും ഏറെ ആകര്‍ഷിച്ചു.

മാറ്റൊലി കവിതകള്‍ മാത്രം എഴുതിയിരുന്ന കവിയായിരുന്നില്ല വയലാര്‍. താന്‍ നേരിട്ട വിമര്‍ശനങ്ങളെ തന്റെ കവിതയിലൂടെ തുറന്ന് കാണിക്കാന്‍ വയലാര്‍ കാണിച്ച ആത്മവിശ്വാസം അതിനു വേണ്ടി തന്റെ സര്‍ഗ്ഗസൃഷ്ടിയായ കുതിരയെ അയക്കാനും കവി തയ്യാറാകുന്നു. പാട്ട് സാഹിത്യം മലയാളത്തിന്റെ മുഖമുദ്രയാണ്. പാട്ട് സാഹിത്യത്തെ ഉന്നതിയില്‍ എത്തിക്കാന്‍ വയലാര്‍ കാണിച്ച ത്യാഗം എടുത്ത് പറയേണ്ടതാണ്.

വയലാര്‍ എഴുതിയ നാടക ഗാനങ്ങള്‍ നമ്മുടെ മനസ്സില്‍ എന്നും തുടിക്കുന്നവയാണ്. കല്യാണസൗഗന്ധികത്തിലൂടെ നമ്മുടെ സംസ്‌കൃതിയെ ‘തല്ലിത്തകര്‍ത്തല്ല നാം മുന്നേറേണ്ടത് എന്ന് ഭീമസേനനോട് കവി പറയുന്നു. വയലാറിന്റെ വിപ്ലവഗാനങ്ങള്‍ നൂറ്റാണ്ടുകളോളം മനുഷ്യ മനസ്സില്‍ എന്നും അലയടിക്കും .വയലാര്‍ ഗാനങ്ങള്‍ ഹൃദ്യമായി വേദിയില്‍ അവതരിപ്പിക്കാന്‍ പ്രഭാഷകന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കെ.എസ്.എസ്.പിയു യൂണിറ്റ് പ്രസിഡണ്ട് ” വി മുഹമ്മദ് കുട്ടി അധ്യക്ഷനായ യോഗത്തിന് സെക്രട്ടറി എ. ഗോപാലകൃഷ്ണന്‍ സ്വാഗതവും വനിതാവേദി കണ്‍വീനര്‍ കെ.എന്‍. പത്മാവതി നന്ദിയും പറഞ്ഞു .അനുസ്മരണ വേദിയില്‍ രോഹിണി ടീച്ചര്‍, ഹൈമാവതി പാറ്റേന്‍, നാരായണന്‍ അമ, സാബു തോമസ്, രാധാകൃഷ്ണന്‍ നായര്‍. ഇ എന്നിവര്‍ വയലാര്‍ ഗാനങ്ങള്‍ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *