ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ. പി.എ) 41മത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാഞ്ഞങ്ങാട്: ഛാ യാഗ്രഹണ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ഏറ്റവും വലിയ സംഘടനയായ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി.എ ) 41മത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം നവംബര്‍ 25, 26 തീയതികളിലായി കാഞ്ഞങ്ങാട് വച്ച് നടക്കും. മണ്‍മറഞ്ഞുപോയ ഫോട്ടോഗ്രാഫര്‍ മാരായ വിനോദ് ലെന്‍സ് മാന്‍, ചിദാനന്ദ അരിഭയല്‍ എന്നിവരുടെ എന്നിവരുടെസ്മരണാര്‍ത്ഥമുള്ള കാഞ്ഞങ്ങാട് വ്യാപാര ഭവനിലെ നഗറിലാണ് രണ്ട് ദിവസങ്ങളിലായി സമ്മേളനം നടക്കുന്നത്. നവംബര്‍ 25ന് പൊതുസമ്മേളനത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തലും തുടര്‍ന്ന് ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് എ.സി. ജോണ്‍സണ്‍ നിര്‍വഹിക്കും ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട് നിര്‍വഹിക്കും. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണിയും കാര്‍ഷിക മേള, ക്ഷേമനിധി ക്യാമ്പ് എന്നിവയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്നും നിര്‍വഹിക്കും. രാവിലെ 10 മണിക്ക് സംഘടനയുടെ ശക്തി വിളിച്ചോതിക്കൊണ്ട് കാഞ്ഞങ്ങാട് നഗരത്തില്‍ ശക്തി പ്രകടനവും നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം പ്രമുഖ തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.വി. ഷാജികുമാര്‍ ഉദ്ഘാടനം ചെയ്യും. എ. കെ. പി.എ ജില്ലാ പ്രസിഡണ്ട് ടി.വി. സുഗുണന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡണ്ട് എ.സി ജോണ്‍സണ്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടക്കും. സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട്,ക്ഷേമനിധി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുല്‍സലാം, വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് ആസിഫ് പി. കെ, എ. കെ. പി. എ സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ജില്ലാ വൈസ് പ്രസിഡണ്ട്മാരായ വി.വി.വേണു, അനൂപ് ചന്തേര, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുധീര്‍, ജില്ലാ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷരീഫ് ഫ്രെയിം, ജില്ല പി.ആര്‍.ഒ രാജീവന്‍ സ്‌നേഹ, ജില്ലാ വനിതാവിങ് കോഡിനേറ്റര്‍ രമ്യ രാജീവന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും. ജില്ലാ ട്രഷറര്‍ പ്രജിത്ത് എന്‍. കെ. നന്ദി പറയും. ഉച്ചയ്ക്ക് 2.30 മുതല്‍ എ.ഐ ക്ലാസും തുടര്‍ന്ന് കലാപരിപാടികളും നടക്കും. നവംബര്‍ 26ന് പ്രതിനിധി സമ്മേളനം നടക്കും. ജില്ലാ പ്രസിഡണ്ട് ടി. വി. സുഗുണന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് എ.സി ജോണ്‍സണ്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട്ട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങും നടന്നു. ‘പുലര്‍കാലം’ എന്ന വിഷയത്തില്‍ നടന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ ബേബി പ്രസാദ് പാലക്കുന്ന് ഒന്നാം സ്ഥാനവും സിബി വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും ഗോവിന്ദന്‍ ചങ്കരംകാട് മൂന്നാം സ്ഥാനവും ദിനേശ് ഇന്‍സൈറ്റ് പ്രത്യേക ജൂറി പരാമര്‍ശവും നേടി. ‘ലഹരി എന്ന വിഷയം പ്രമേയമാക്കി നടന്ന വീഡിയോഗ്രാഫി ടെലിഫിലിം മത്സരത്തില്‍ ബാലകൃഷ്ണന്‍ പാലക്കി ഒന്നാം സ്ഥാനവും നവീന്‍ കുമ്പള രണ്ടാം സ്ഥാനവും നേടി. കാഞ്ഞങ്ങാട്ട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ടി..വി. സുഗുണന്‍, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, ജില്ലാ സെക്രട്ടറി വി. എന്‍. രാജേന്ദ്രന്‍, ജില്ല ട്രഷറര്‍ എന്‍. കെ. പ്രജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുധീര്‍, ജില്ല പി.ആര്‍.ഒ രാജീവന്‍ രാജപുരം എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *