തിരുവനന്തപുരം അലന്‍ കൊലപാതക കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. കേസിലെ പ്രതികളായ അജിന്‍, അഭിജിത്ത്, കിരണ്‍, നന്ദു, അഖില്‍ ലാല്‍ എന്നിവരാണ് ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായത്. ഇവര്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.